ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇത്രയും ആവേശകരമാകുന്നത് ഇന്ത്യയുടെ സാന്നിധ്യം കൊണ്ടാണെന്ന് പറഞ്ഞ രാജ ടൂര്‍ണമെന്റ് മെച്ചപ്പെടാന്‍ വേണ്ടി ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. 'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ണമായും ഒരു പ്രത്യേക സമയം ചിട്ടപ്പെടുത്തിയാണ് സംഘടിപ്പിക്കേണ്ടത്. ആറ് മാസം നീണ്ടു നില്‍ക്കുന്ന ഈ സമയത്ത് ടീമുകള്‍ക്ക് പരസ്പരം ഏറ്റുമുട്ടാന്‍ അവസരമൊരുക്കാം. ഈ സമയത്ത് മറ്റ് ഫോര്‍മാറ്റുകളിലെ മത്സരങ്ങളൊന്നും സംഘടിപ്പിക്കാന്‍ പാടില്ല. ടെസ്റ്റ് ക്രിക്കറ്റിനെ ഉയര്‍ത്താനായാണ് ഐസിസി ശ്രമിക്കുന്നതെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്'.
advertisement
'രണ്ട് വര്‍ഷക്കാലമെന്നത് നീണ്ട ഒരു കാലയളവാണ്. ഒരുപാട് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ തങ്ങളുടെ ടീം ആരോടൊക്കെയാണ് മത്സരിച്ചത് എന്നുപോലും ആരാധകര്‍ മറന്നേക്കാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇത്രയും ആവേശകരമായ സ്വീകരണം ലഭിക്കുന്നത് ഇന്ത്യന്‍ ടീം ഫൈനലിലുള്ളതിനാലാണ്. മറ്റേതെങ്കിലും ടീമായിരുന്നു ന്യൂസിലന്‍ഡിനെ നേരിടുന്നതെങ്കില്‍ ആരാധകരില്‍ നിന്നും ഇത്രയും ആവേശകരമായ സമീപനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.'
റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സതാംപ്ടണില്‍ എത്തിയിട്ടുണ്ട്. സതാംപ്ടണിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ് ഇന്ത്യന്‍ സംഘം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് ആണ് ഇന്ത്യന്‍ ടീം തയ്യാര്‍ എടുക്കുന്നത്. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന പരമ്പര സെപ്റ്റംബര്‍ 14ന് അവസാനിക്കും.
Also Read-കോഹ്ലിയുടേയും വില്യംസണിൻ്റേയും നായകഗുണങ്ങളുടെ സവിശേഷതകൾ വിലയിരുത്തി ബ്രണ്ടൻ മക്കല്ലം
അതേസമയം, ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആയ ന്യൂസിലന്‍ഡ്. ഇതിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പര അവര്‍ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്നതിനു മുമ്പ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.
ശക്തമായ ഒരു നിരയുമായാണ് ഇരു ടീമുകളും ഫൈനലിന് ഇറങ്ങുക എന്നുള്ളത് കൊണ്ട് തന്നെ പോരാട്ടം അത്യന്തം ആവേശകരമാകും എന്നത് ഉറപ്പാണ്.