ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടാകില്ല; പ്രതികൂലസാഹചര്യങ്ങളില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്: വിരാട് കോഹ്ലി

Last Updated:

ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂര്‍ണ ആത്മ വിശ്വസത്തോടെയാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതെന്ന് നായകന്‍ കോഹ്ലി

Virat Kohli
Virat Kohli
കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോട് കൂടി പുനരാരംഭിക്കുകയാണ്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ന്യൂസിലന്‍ഡ് ടീമാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ ലണ്ടനില്‍ വിമാനമിറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ന്യൂസിലന്‍ഡ് ടീം. എന്നാല്‍ ന്യൂസിലന്‍ഡ് ഇത്തരത്തില്‍ ഫൈനലിന് മുന്‍പേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ അവര്‍ക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂര്‍ണ ആത്മ വിശ്വസത്തോടെയാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതെന്ന് നായകന്‍ കോഹ്ലി രവി ശാസ്ത്രിയും ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഫൈനല്‍ കളിക്കുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.ഞങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. സാഹചര്യങ്ങള്‍ ന്യൂസിലന്‍ഡിന് അനുകൂലമാണോയെന്നത് കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും. ഞങ്ങള്‍ വിമാനം കയറുന്നതിന് മുന്‍പ് ന്യൂസിലന്‍ഡിനാണ് ഫൈനലില്‍ മുന്‍തൂക്കമെന്ന് ചിന്തിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ന്യൂസീലന്‍ഡിനാണു വിജയസാധ്യതയെങ്കില്‍ അവരെ നേരിടുന്നതിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറേണ്ട കാര്യമില്ലല്ലോ'- കോഹ്ലി വ്യക്തമാക്കി.
advertisement
'ന്യൂസീലന്‍ഡിലേതു പോലെ പേസ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യവും ഇന്ത്യയേക്കാള്‍ മുന്‍പേ ഇംഗ്ലണ്ടിലെത്തിയതും കണക്കിലെടുത്താണ് ചിലര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കം പ്രവചിച്ചത്. അനുകൂല സാഹചര്യങ്ങളില്‍ കളിക്കുന്ന ടീമുകളെ മുന്‍പും ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ വച്ചു തോല്‍പ്പിച്ചത് ഇതിന് ഒരു ഉദാഹരണമാണ്. ഇതിനു മുന്‍പും വിവിധ പരമ്പരകള്‍ക്കായി മത്സരങ്ങള്‍ക്കു തൊട്ടു മുന്‍പ് നാം വിമാനമിറങ്ങിയിട്ടുണ്ട്. എന്നിട്ട് വളരെ മികച്ച പ്രകടനവും കാഴ്ചവച്ചിട്ടുണ്ട്. ഇതെല്ലാം നമുക്കറിയാം. ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത് ഇതാദ്യമായിട്ടല്ല. അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ അറിവുണ്ട്. മത്സരത്തിനു മുന്‍പ് നാല് പരിശീലന സെഷനു മാത്രമേ സമയം കിട്ടുന്നുള്ളൂവെങ്കില്‍പ്പോലും പ്രശ്നമില്ല' കോഹ്ലി കൂട്ടിച്ചേര്‍ത്തു.
advertisement
ഇന്ത്യന്‍ ടീമിനെയും നായകന്‍ കോഹ്ലിയെയും സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അഭിമാനപ്രശ്‌നം കൂടിയാണ്. അവസാന ഏകദിന ലോകകപ്പിലെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ടെസ്റ്റ് പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കി. കോഹ്ലിയെ സംബന്ധിച്ച് ധോണിക്ക് ശേഷം നായകവേഷം നന്നായി കൈകാര്യം ചെയ്യുന്നുവെങ്കിലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന ഫൈനലില്‍ ആ കുറവ് നികത്താനായിരിക്കും കോഹ്ലിയും കൂട്ടരും ശ്രമിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടാകില്ല; പ്രതികൂലസാഹചര്യങ്ങളില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്: വിരാട് കോഹ്ലി
Next Article
advertisement
ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
  • കോട്ടയം ജില്ലയിലെ ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിൽ നീതിയുടെ പ്രതീകമായി ആരാധനയിടമാണ്

  • തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയുടെ ആത്മാവിനാണ് ഈ അപൂർവ പ്രതിഷ്ഠയും ആരാധനയും

  • പ്രമുഖർ ഉൾപ്പെടെ കേസുകളിൽ കുടുങ്ങിയവർ അനുകൂല വിധിക്കായി ജഡ്ജിയമ്മാവനെ തേടി എത്താറുണ്ട്

View All
advertisement