ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച മത്സരത്തില്‍ ഓസീസിന് തങ്ങളുടെ റെക്കോര്‍ഡ് നഷ്ടപ്പെടുകയായിരുന്നു. ലോകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടലും ഇന്നത്തേതാണ്. 2007 ല്‍ ബര്‍മുഡയോട് നേടിയ 413 ന് 5 എന്നതാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാമത്തേക് 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കുറിച്ച 373 ന് ആറും.
Also Read: ICC World cup 2019: 'റണ്‍മല തീര്‍ത്ത് ഇന്ത്യ' ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം
advertisement
ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍ ആറിന് 289 ആയിരുന്നു. 1987 ലോകകപ്പില്‍ ഡല്‍ഹിയിലായിരുന്നു ഇന്ത്യ ഈ നേട്ടം കുറിച്ചത്. ഇന്ന് ഓസീസ് ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ അതും റെക്കോര്‍ഡാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്