ICC World cup 2019: 'റണ്‍മല തീര്‍ത്ത് ഇന്ത്യ' ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം
Last Updated:
അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു
ഓവല്‍: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ ബാറ്റുവീശിയത്. ബാറ്റെടുത്ത താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.
Also Read: 'നൂറിന്റെ തിളക്കം' സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം
Who else but Mitchell Starc to end a fantastic innings from Shikhar Dhawan!
The #TeamIndia opener is dismissed for 117, India 220/2.#INDvAUS #CmonAussie pic.twitter.com/p7tfqkCTjy
— Cricket World Cup (@cricketworldcup) June 9, 2019
advertisement
ഓസീസിനായ് പാറ്റ് കുമ്മിണ്‍സ്, സ്റ്റാര്‍ക്, കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ആറ് ഓവറില്‍ 50 റണ്‍സ് വഴങ്ങിയ ആഡം സാംപയാണ് ഓസീസ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: 'റണ്‍മല തീര്‍ത്ത് ഇന്ത്യ' ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം