TRENDING:

INDvsSL| പരമ്പര നേടാൻ ധവാനും സംഘവും ഇറങ്ങുന്നു; പരുക്കിൽ നിന്ന് മുക്തനായി സഞ്ജു

Last Updated:

ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ അനായാസ ജയം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാകും ധവാനും സംഘവും ഇന്നിറങ്ങുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശിഖർ ധവാന് കീഴിൽ ഇറങ്ങിയ ഇന്ത്യൻ യുവ നിര ശ്രീലങ്കയെ തകർത്ത് വിട്ടതിലൂടെ തങ്ങൾ രണ്ടാം നിരക്കാരല്ല മറിച്ച് മുൻനിരക്കാർ തന്നെയാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ്. ആദ്യ ഏകദിനം ജയിച്ച് മൂന്ന് മത്സര പരമ്പരയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ ഇന്ന് പരമ്പര നേട്ടം മുന്നിൽക്കണ്ട് രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ്. ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ അനായാസ ജയം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാകും ധവാനും സംഘവും ഇന്നിറങ്ങുക. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനം ജയിച്ച ധവാൻ പരമ്പര നേടി തന്റെ കരിയറിലേക്ക് മറ്റൊരു നേട്ടം കൂടി ചേർക്കാനാവും ലക്ഷ്യമിടുന്നത്. അതേസമയം ഈ മത്സരം തോറ്റാൽ പരമ്പര നഷ്ടമാകുമെന്നിരിക്കെ കൈമെയ് മറന്ന് പോരാടാൻ ഉറച്ചാകും ലങ്കൻ സംഘം ഇറങ്ങുക.
News18 Malayalam
News18 Malayalam
advertisement

ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ജയം ആധികാരികമാണെന്ന് പറയാമെങ്കിലും ബൗളിങ്ങിൽ ലങ്കൻ ബാറ്റ്‌സ്മാന്മാർക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടീമിലെ ബൗളിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്ന ഭുവനേശ്വർ കുമാറിന് തന്റെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബാക്കി ബൗളർമാർ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയെങ്കിലും റൺ വഴങ്ങുന്നതിൽ അവർ പിശുക്ക് കാട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ അധികം അനുഭവസമ്പത്ത് അവകാശപ്പെടാനില്ലാത്ത ലങ്കൻ നിര ഇന്ത്യക്കെതിരെ 250ന് മുകളിലുള്ള സ്കോർ നേടിയിരുന്നു. ഈ കുറവുകൾ ഇന്നത്തെ ഏകദിനത്തിൽ പരിഹരിക്കാനാകും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.

advertisement

ബാറ്റിങ്ങിൽ ഇന്ത്യക്ക് ആശങ്കപെടേണ്ട കാര്യമില്ല. ഓപ്പണിങ്ങിൽ തകർത്തടിച്ച് മുന്നേറുന്ന പൃഥ്വി ഷായ്ക്ക് ഉറച്ച പിന്തുണയാണ് ധവാൻ നൽകുന്നത്. പിന്നാലെ വരുന്ന ഇഷാൻ കിഷനും സൂര്യകുമാർ യാദവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ മനീഷ് പാണ്ഡെ ഇന്നത്തെ മത്സരത്തിൽ ഉത്തരവാദിത്തമുള്ള പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം, മലയാളി ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റുനോക്കുന്നത് സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്നതാണ്. ആദ്യത്തെ ഏകദിനത്തിൽ സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കേണ്ടിയിരുന്നത്, പക്ഷെ കാൽമുട്ടിനേറ്റ പരുക്ക് മൂലം സഞ്ജുവിന് കളിക്കാൻ കഴിഞ്ഞില്ല. സഞ്ജുവിന് പകരം അവസരം ലഭിച്ച ഇഷാൻ കിഷൻ തകർപ്പൻ പ്രകടനം നടത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ഇഷാൻ തന്നെയാണ് ടീമിന്റെ വിക്കറ്റ്കീപ്പർ ആയതും. എന്നാൽ സഞ്ജുവിന്റെ പരുക്ക് ഭേദമായതോടെ ഇന്ന് ആരാകും ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പുറകിൽ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ആദ്യ ഏകദിനത്തിൽ അടിച്ചു തകർത്ത് അർധസെഞ്ചുറി നേടിയ കിഷനെ പുറത്തിരുത്താൻ സാധ്യത കുറവാണ്. ഇഷാന് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്റെ റോൾ നൽകി സഞ്ജുവിനെ കീപ്പർ ആക്കിയേക്കും എന്നാണ് സൂചന. പരമ്പര ലക്ഷ്യമിടുന്ന ടീമിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട എന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനമെങ്കിൽ സഞ്ജുവിന് കാത്തിരിക്കേണ്ടി വരും.

advertisement

ശ്രീലങ്കൻ പരമ്പര യുവതാരങ്ങൾക്ക് അവസരം നൽകുവാനുള്ള മികച്ച അവസരമായാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് കാണുന്നത്. പരമാവധി യുവതാരങ്ങൾക്ക് അവസരം നൽകുക തന്നെയാകും അവരുടെ ലക്ഷ്യം. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി അവസാന ഏകദിനത്തിൽ മാറ്റങ്ങൾ നടത്താനാകും അവർ ഉദ്ദേശിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. സോണി ചാനലുകളിൽ മത്സരത്തിന്റെ തത്സമയം സംപ്രേക്ഷണമുണ്ടാകും.

മലയാളം വാർത്തകൾ/ വാർത്ത/Sports/
INDvsSL| പരമ്പര നേടാൻ ധവാനും സംഘവും ഇറങ്ങുന്നു; പരുക്കിൽ നിന്ന് മുക്തനായി സഞ്ജു
Open in App
Home
Video
Impact Shorts
Web Stories