TRENDING:

എന്തുകൊണ്ട് ഇന്ത്യ ബാറ്റിങ്ങ് ലൈനപ്പ് മാറ്റണം?; ടീം ഹൈദരാബാദ് ടെസ്റ്റിനിറങ്ങേണ്ടത് ഈ മാറ്റങ്ങളുമായി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ ആധികാരിക ജയം നേടിയത് ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ്. ബൗളര്‍മാര്‍ തങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തിളങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ ആ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യ നിര്‍ബന്ധമായും വരുത്തേണ്ടുന്ന ചില മാറ്റങ്ങളുണ്ട്.
advertisement

വരാനിരിക്കുന്ന ഓസീസ് പര്യടനം മുന്നില്‍ കണ്ടാകണം ഇന്ത്യ വിന്‍ഡീസുമായുള്ള അവസാന ടെസ്റ്റിനിറങ്ങേണ്ടത്. ബാറ്റിങ്ങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തി ടീമിന്റെ ശക്തി ഉറപ്പിക്കുകയും വേണം. ആദ്യ മത്സരത്തില്‍ പൃഥ്വി ഷാ മികച്ച അരങ്ങേറ്റം കുറിച്ചപ്പോള്‍ കെഎല്‍ രാഹുലും അജിങ്ക്യാ രഹാനെയുമായിരുന്നു മത്സരത്തില്‍ തിളങ്ങാതിരുന്നത്.

സര്‍ഫിങ്ങിനിടെ അപകടം: മാത്യൂ ഹെയ്ഡന് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്

എന്നാല്‍ ഇരുവരെയും മാറ്റി പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനു പകരം താരങ്ങളെ വീണ്ടും പരീക്ഷിക്കുക തന്നെയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ടത്. ഓസീസിനെപോലൊരു ടീമിനെയാണ് നേരിടാനുള്ളത് എന്നതിനാല്‍ സ്ഥിരതയുള്ള ടീമുമായാകണം ഇന്ത്യ വിദേശത്ത് കളത്തിലിറങ്ങേണ്ടത്.

advertisement

ഇംഗ്ലണ്ടിനെതിരെയും ദക്ഷിണാഫ്രിക്കകെതിരെയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്ത ദയനീയ പ്രകടനം ഓര്‍ത്ത് കൊണ്ടാകണം ടീം തെരഞ്ഞെടുപ്പെന്ന് ചുരുക്കം.

ഓപ്പണിങ്ങ്: പൃഥ്വി ഷാ, കെ എല്‍ രാഹുല്‍

അടുത്ത മത്സരത്തിലും ഇന്ത്യ കളത്തിലിറക്കേണ്ട ഓപ്പണിങ്ങ് ജോഡി ഇത് തന്നെയായിരിക്കണം. വിദേശ പര്യടനത്തിനിറങ്ങുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസവും പ്രകടനവും കാഴ്ച വെക്കണമെങ്കില്‍ ഷായെ വീണ്ടും ഇതേ പൊസിഷനില്‍ കളിപ്പിക്കേണ്ടതുണ്ട്. ഭാവിയിലെ താരമെന്ന വിശേഷണമുള്ള രാഹുലിനും തന്റെ കുറവുകള്‍ പരിഹരിക്കാന്‍ വീണ്ടും അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്. നെറ്റില്‍ പരിശീലിക്കുന്നതിനേക്കാള്‍ കളത്തിലിറങ്ങിയുള്ള മത്സരം താരത്തിനു അത്യാവശ്യമാണ്.

advertisement

'മകന് ഇഷ്ടം തന്നെയല്ല മറ്റൊരു താരത്തെ'- വെളിപ്പെടുത്തലുമായി നെയ്മര്‍

നമ്പര്‍ 3: മായങ്ക് അഗര്‍വാള്‍

ഓപ്പണിങ്ങ് ബാറ്റ്‌സ്മാനാണ് മായങ്ക് അഗര്‍വാള്‍. ഓസീസ് പര്യടനത്തിനു മുമ്പ് താരത്തിനു ഇന്ത്യന്‍ ടീമില്‍ അഗര്‍വാളിനു അവസരം നല്‍കേണ്ടത് താരത്തിനും ഇന്ത്യന്‍ ടീമിനും അത്യാവശ്യമാണ്. മൂന്നാം നമ്പറില്‍ താരത്തെ കളിപ്പിക്കുന്നതിനായി ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തുന്നതില്‍ തെറ്റുണ്ടാകില്ല. മികച്ച ഫോമിലാണ് പൂജാരയെങ്കിലും യുവതാരത്തിനായി അടുത്ത മത്സരത്തില്‍ താരത്തെ പുറത്തിരുത്തണം.

നമ്പര്‍ 4: അജിങ്ക്യാ രഹാനെ

advertisement

അടുത്ത മത്സരത്തില്‍ നിന്നും വിരാട് കോഹ്‌ലി വിട്ട് നില്‍ക്കുന്നത് താരത്തിനും ടീമിനും ഒരുപാട് ഉപകാരപ്പെടും. മികച്ച ഫോമിലുള്ള നായകന്‍ കളത്തിനു പുറത്തിരിക്കുകയും നായകത്വവും നാലാം നമ്പറും രഹാനയെ ഏല്‍പ്പിക്കുകയുമാണ് വേണ്ടത്. നാലാം നമ്പറില്‍ കളത്തിലിറങ്ങുന്ന രഹാനെയ്ക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഇത്. ഓസീസ് പര്യടനത്തിനു മുമ്പ് രഹാനെ പൂര്‍ണ്ണ ഫോമിലേക്ക് ഉയരേണ്ടത് ടീമിന് അത്യാവശ്യമാണ്. നായകന്റെ ചുമതല കൂടി വരുമ്പോള്‍ താരം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കുമെന്നത് ഉറപ്പാണ്.

'ഇത് ലെവല് വേറെയാണ് മക്കളെ'; 13 മിനിട്ടിനിടെ നാല് ഗോളുകള്‍; പിഎസ്ജിയില്‍ കൊടുങ്കാറ്റായി എംബാപ്പെ; ഗോളുകള്‍ കാണാം

advertisement

നമ്പര്‍ 5: ഹനുമ വിഹാരി

ടെസ്റ്റ് ടീമില്‍ അഞ്ചാം നമ്പര്‍ ഉറപ്പിക്കേണ്ട താരമാണ് ഹനുമ വിഹാരി. ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം കുറിച്ച താരത്തിനു ഓസീസ് പര്യടനത്തിനു മുമ്പ് ഒരവസരം കൂടി നല്‍കേണ്ടതുണ്ട്. ഓസീസ് പര്യടനത്തില്‍ ആറു ബാറ്റ്‌സ്മാന്‍മാര്‍ കളത്തിലറങ്ങുകയാണെങ്കില്‍ അഞ്ചാം നമ്പര്‍ വിഹാരിയ്ക്ക് അര്‍ഹതപ്പെട്ടതായിരിക്കണം. ഹര്‍ദ്ദിഖ് പാണ്ഡ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വിഹാരി സ്ഥിരതയുള്ള ബാറ്റ്‌സമാനുമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
എന്തുകൊണ്ട് ഇന്ത്യ ബാറ്റിങ്ങ് ലൈനപ്പ് മാറ്റണം?; ടീം ഹൈദരാബാദ് ടെസ്റ്റിനിറങ്ങേണ്ടത് ഈ മാറ്റങ്ങളുമായി