'ഇത് ലെവല് വേറെയാണ് മക്കളെ'; 13 മിനിട്ടിനിടെ നാല് ഗോളുകള്‍; പിഎസ്ജിയില്‍ കൊടുങ്കാറ്റായി എംബാപ്പെ; ഗോളുകള്‍ കാണാം
Last Updated:
പാരിസ്: ലോകത്തിലെ മികച്ച യുവതാരം താന്‍ തന്നെയാണെന്ന് തെളിയിച്ച് പിഎസ്ജി താരം കിലിയന്‍ എംബാപ്പെ. റഷ്യന്‍ ലോകകപ്പില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം വാങ്ങിയ താരം ഇന്നലെ നടന്ന മത്സരത്തില്‍ 13 മിനിട്ടിനിടെ നാല് തവണയായിരുന്നു ലക്ഷ്യം കണ്ടത്. ലിയോണിനെതിരെയായിരുന്നു താരത്തിന്റെ പ്രകടനം.
എംബാപ്പെയുടെ നാല് ഗോളുകളുടെ പിന്‍ബലത്തില്‍ 5- 0 ത്തിന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ മൂന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമായിരുന്നു താരത്തിന്റെ ശക്തമായ തിരിച്ചുവരവ്. അല്ലായിരുന്നെങ്കില്‍ ഏഴുഗോളുകള്‍ എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് ഇന്നലെ പിറന്നേനെ.
മത്സരത്തിന്റെ 64ാം മിനുട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടുന്നത്. അടുത്ത 13 മിനുട്ടിനിടെ മൂന്നുഗോളുകള്‍ കൂടിനേടിയ താരം ലിയോണിനെ മത്സരത്തില്‍ നിന്നു മായ്ച്ചു കളയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ നെയ്മറാണ് ഫ്രീകിക്കിലൂടെ പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്.
advertisement
4 goals in 14 minutes. Kylian Mbappe. pic.twitter.com/tVpAEK9Qes
— Billy M (@Wideoverload) 8 October 2018
എന്നാല്‍ ഗോള്‍ സ്‌കോറിങ്ങിന്റെ വേഗതയില്‍ റെക്കോര്‍ഡ് കുറിക്കാന്‍ എംബാപ്പെയുടെ ഈ നേട്ടത്തിനും കഴിഞ്ഞില്ല. ലെവന്‍ഡോസ്‌കി 2015 ല്‍ ഒമ്പത് മിനുട്ടിനിടെ നേടിയ അഞ്ച് ഗോളുകളാണ് ഏറ്റവും ചെറിയ സമയത്തിനുള്ളിലെ ഒരു താരത്തിന്റെ കൂടുതല്‍ ഗോളുകള്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇത് ലെവല് വേറെയാണ് മക്കളെ'; 13 മിനിട്ടിനിടെ നാല് ഗോളുകള്‍; പിഎസ്ജിയില്‍ കൊടുങ്കാറ്റായി എംബാപ്പെ; ഗോളുകള്‍ കാണാം


