TRENDING:

Under 19 Cricket | പങ്കെടുത്ത 14 ൽ എട്ട് ഫൈനലുകൾ; അഞ്ചിലും കിരീടം; അണ്ടർ 19 ൽ ഏറ്റവും നേട്ടം കൈവരിച്ച രാജ്യമായി ഇന്ത്യ

Last Updated:

ഒറ്റക്കളിപോലും തോൽക്കാത്ത കുതിപ്പിലൂടെയാണ് അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ലഭാവി വിളിച്ചുപറഞ്ഞാണ് യഷ് ദുൾ(Yash Dhull) പട അണ്ടർ 19 ലോക കിരീടമുയർത്തിയത്(U19 World Cup). ലോകകപ്പിനിടെ കോവിഡ്(Covid) പടർന്നുപിടിച്ചിട്ടും തിരിച്ചുവന്നവർ. ഒറ്റക്കളിപോലും തോൽക്കാത്ത കുതിപ്പിലൂടെയാണ് അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്.
advertisement

ഇതുവരെ 14 വട്ടം കളിച്ചതിൽ എട്ട് ഫൈനലുകൾ. അതിൽ അഞ്ചിലും കിരീടം. അണ്ടർ 19 ലോകകപ്പിൽ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ് നമ്മുടേത്. 2000ത്തിൽ കൈഫും യുവരാജും. 2008ൽ വിരാട് കോലി, 2012ൽ ഉൻമുക്ത് ചന്ദ്, 2018ൽ പ്രിഥ്വി ഷോ, ഇത്തവണ യഷ് ദുള്ളും കൂട്ടരും.

Also Read-Under 19 ഇന്ത്യ ലോകകപ്പ് ചാമ്പ്യൻമാർ;അഞ്ചാം കിരീടം ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത്

ലോകകപ്പിനിടെ കോവിഡ് പിടിയിൽ പകച്ചുപോയവരുടെ സംഘമാണിത്. ദക്ഷിണാഫ്രിക്കയേയുംഅയർലന്റിനെയും ഉഗാണ്ടയെയും കീഴടക്കി ക്വാർട്ടറിലെത്തി. അവിടെ കഴിഞ്ഞവട്ടം ഫൈനലിൽ തോൽപ്പിച്ച ബംഗ്ലാദേശിനെ തകർത്തെറിഞ്ഞു. സെമിയിൽ കംഗാരുപ്പടയുടെ കഴുത്തുഞെരിച്ച് കലാശത്തിലെത്തി. ഇംഗ്ലണ്ടിനെയും മറികടന്ന് അഞ്ചാം കിരീടമുയർത്തി യഷ് ദുൾ പട. എടുത്തുപറയേണ്ട പല പേരുകളുണ്ട്. അതിലൊന്നാമൻ യഷ് ദുൾ എന്ന സമർത്ഥനായ നായകൻ തന്നെ.

advertisement

സെമിയിലെ നിർണായക സെഞ്ച്വറിയടക്കം 4 കളികളിൽ 229 റൺസാണ് യഷിന്റെ സമ്പാദ്യം. ആറ് കളികളിൽ ഒരു സെഞ്ചുറിയുൾപ്പെടെ 252 റൺസും ഫൈനലിലെ അഞ്ചെണ്ണമടക്കം ആകെ 9 വിക്കറ്റുകളും നേടിയ രാജ് ബാവ. ആറ് കളികളിൽ ഓരോ സെഞ്ചുറിയും ഫിഫ്റ്റിയുമടക്കം 278 റൺസെടുത്ത ആംഗ്രിഷ് രഘുവാൻഷി, പിന്നെ ഉപനായകൻ ഷെയ്ക് റഷീദ്, രവികുമാർ, വിക്കി ഓസ്വാൾ, നിശാന്ത് സിന്ധു അങ്ങനെയങ്ങനെ പാകപ്പെടുത്തിയാൽ പൊട്ടിത്തെറിക്കുന്ന ഒരുപിടി കൗമാര താരങ്ങൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാളെയുടെ പ്രതീക്ഷകൾ. ടീമിനെ ഈവിധം പരുവപ്പെടുത്തിയ കോച്ച് ഋഷികേഷ് കനിത്കറിനും ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ വി വി എസ് ലക്ഷ്മണിനും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Under 19 Cricket | പങ്കെടുത്ത 14 ൽ എട്ട് ഫൈനലുകൾ; അഞ്ചിലും കിരീടം; അണ്ടർ 19 ൽ ഏറ്റവും നേട്ടം കൈവരിച്ച രാജ്യമായി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories