ഇന്ത്യന്‍ ടീം ബോളില്‍ വാസ്ലിന്‍ ഉപയോഗിച്ചതായി ഷബ്ബീര്‍ അഹമ്മദ് അവകാശപ്പെട്ടു. 80ന് മുകളില്‍ ഓവറിന് ശേഷം പന്ത് പുതിയായി നിലനില്‍ക്കാന്‍ കാരണം പെട്രോളിയം ജെല്ലിയാണെന്ന് അഹമ്മദ് പറഞ്ഞു.
advertisement
''ഇന്ത്യ പന്തിൽ വാസ്‌ലിന്‍ ഉപയോഗിച്ചതായി ഞാന്‍ കരുതുന്നു. 80 ഓവറുകള്‍ക്ക് ശേഷവും പന്ത് പുതിയത് പോലെ തിളങ്ങുന്നു. പരിശോധന നടത്തുന്നതിനായി ഈ പന്ത് അമ്പയര്‍ ലാബിലേക്ക് അയയ്ക്കണം,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷബ്ബീര്‍ പറഞ്ഞു.
ഓവല്‍ ടെസ്റ്റില്‍ അവസാനദിവസം രാവിലെ 367 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. സിറാജാണ് ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു.
ആരാണ് ഷബ്ബീര്‍ അഹമ്മദ്?
1999-നും 2007-നും ഇടയില്‍ പാകിസ്ഥാനുവേണ്ടി 10 ടെസ്റ്റ് മത്സരങ്ങളും 32 ഏകദിനങ്ങളും ഒരു ടി20യും കളിച്ച മുന്‍ വലംകൈയ്യന്‍ പേസര്‍ ആണ് ഷബ്ബീര്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ആകെ 84 വിക്കറ്റുകളും അദ്ദേഹം നേടിയുണ്ട്.
സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഷബ്ബീര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 12 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. ഈ വിലക്ക് നേരിടുന്ന ആദ്യ ബൗളറായിരുന്നു അദ്ദേഹം. 2006 ഡിസംബറില്‍ വിലക്ക് നീക്കുകയും ചെയ്തു.
ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്ന ഷബ്ബീര്‍ ചെന്നെ സൂപ്പര്‍സ്റ്റാര്‍സിനെ പ്രതിനിധീകരിച്ച് കളിച്ചു. ഐസിഎല്ലിന്റെ ഫൈനലില്‍ ചെന്നൈയ്ക്ക് വേണ്ടി ഹാട്രിക് നേടിയ അദ്ദേഹം ടീമിന് ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാനും സഹായിച്ചു.