കെ.എൽ.രാഹുൽ 40 പന്തിൽ നിന്ന് അഞ്ച് ബൌണ്ടറികളും ഒരു സിക്‌സും ഉൾപ്പടെ 51 റൺസ് നേടി പുറത്തായി. ശിഖർ ധവാൻ (ഒന്ന്), വിരാട് കോഹ്‌ലി (ഒൻപത്), മനീഷ് പാണ്ഡെ (രണ്ട്), വാഷിങ്‌ടൺ സുന്ദർ (ഏഴ്) എന്നിവർ രണ്ടക്കം കാണാതെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ 23 റൺസ് നേടി. ഒരു സിക്‌സും ഒരു ഫോറും സഹിതമാണ് സഞ്ജു 23 റൺസ് നേടിയത്.
ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് 16 റൺസ് നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. വെറും 23 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 44 റൺസുമായി ജഡേജ പുറത്താകാതെ നിന്നു.
advertisement
ഓസ്‌ട്രേലിയക്ക് വേണ്ടി മോയ്‌സസ് ഹെൻറികസ് നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ആദം സാംപ, മിച്ചൽ സ്വെപ്‌സൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ശിഖർ ധവാനൊപ്പം കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഏകദിനത്തിൽ അഞ്ചാമതായി ബാറ്റിങ്ങിന് ഇറങ്ങിയ രാഹുലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. നാലാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തിയത്. വിക്കറ്റ് കീപ്പറായി രാഹുൽ തുടരും. ജസ്‌പ്രീത് ബുംറയെ ഒഴിവാക്കി. ദീപക് ചഹർ, മൊഹമ്മദ് ഷമി, ടി. നടരാജൻ എന്നിവരാണ് ഇന്ത്യയുടെ പേസാക്രമണം നയിക്കുന്നത്. സ്‌പിന്നർമാരായി വാഷിങ്‌ടൺ സുന്ദറും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി 20 പരമ്പരയിലൂടെ ഓസ്ട്രേലിയയ്ക്കു തിരിച്ചടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
പ്ലേയിങ് ഇലവൻ, ഇന്ത്യ: ശിഖർ ധവാൻ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ദീപക് ചഹർ, മൊഹമ്മദ് ഷമി, ടി.നടരാജൻ
പ്ലേയിങ് ഇലവൻ ഓസ്‌ട്രേലിയ: ആർസി ഷോർട്, ആരോൺ ഫിഞ്ച്, മാത്യു വെയ്‌ഡ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മോയ്‌സസ് ഹെൻറികസ്, മിച് സ്വെപ്‌സൻ, സെൻ അബോട്ട്, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോ ഹെയ്‌സൽവുഡ്

