TRENDING:

പരമ്പരയില്‍ തിരിച്ചുവരാനുറച്ച് ഓസീസ്; മൂന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കം

Last Updated:

ടോസ് നേടിയ ഇന്ത്യന്‍ കോഹ്‌ലി ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റാഞ്ചി: ഇന്ത്യ ഓസീസ് ഏകദനി പരമ്പരയിലെ മുന്നാം മത്സരത്തില്‍ ഓസീസിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 18 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 116 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 62 റണ്‍സോടെ നായകന്‍ ആരോണ്‍ ഫിഞ്ചും 48 റണ്‍സോടെ ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.
advertisement

അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൈവിട്ടാല്‍ പരമ്പര നഷ്ടമാകുമെന്നിരിക്കെ ജീവന്‍ മരണ പോരാട്ടത്തിനാണ് കങ്കാരുക്കള്‍ ഇറങ്ങിയിരിക്കുന്നത്.

Also Read: മുംബൈയെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും

എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത് പരമ്പര സ്വന്തമാക്കാനായാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ആദ്യ കളികളില്‍ നിന്ന് മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇന്നും ടീമിനെ തെരഞ്ഞെടുത്തത്. ഋഷഭ് പന്തും കെ എല്‍ രാഹുലും ഭുവനേശ്വര്‍കുമാറും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
പരമ്പരയില്‍ തിരിച്ചുവരാനുറച്ച് ഓസീസ്; മൂന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കം