മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ മുംബൈയെ നയിക്കുക ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. നായകന് അജിങ്ക്യാ രഹാനെ പരുക്കേറ്റ് പുറത്തായതോടെയാണ് മുംബൈയെ നയിക്കാനുള്ള ഭാഗ്യം ശ്രേയസിന് വന്ന് ചേര്‍ന്നത്. നാളെയാണ് മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കര്ണ്ണാടകയുമായാണ് മുംബൈയുടെ ആദ്യ മത്സരം.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരുക്കിന്റെ പിടിയിലായിരുന്ന രഹാനെ റണ്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതായാണ് മുംബൈ സൂപ്പര്‍ ലീഗിന് യോഗ്യത നേടിയത്. എന്നാല്‍ സൂപ്പര്‍ താരം പരുക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് അയ്യറിനെ നായകനായി ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: രഹാന പരുക്കിന്റെ പിടിയില്‍; പ്രതിസന്ധിയിലായി മുംബൈയും രാജസ്ഥാന് റോയല്‍സും
രഹാനയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് മുംബൈയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാക്കര്‍ തന്നെ വ്യക്തമാക്കിയിരുന്നു. യുവതാരമായ അയ്യരിനൊപ്പം പൃഥ്വി ഷാ, സിദ്ധേഷ് ലാഡ്, ജയ് ബിസ്ത തുടങ്ങിയ യുവതാരങ്ങളാണ് 15 അംഗ സ്ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajinkya Rahane (vc), Cricket, India vs australia, Indian cricket, Indian cricket team, Shikhar dhawan, Womens cricket, അന്താരാഷ്ട്ര ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത