TRENDING:

300 റൺസിന് പുറത്ത്; ഓസീസ് ഫോളോ ഓൺ ചെയ്യുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്‌നി: ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഫോളോ ഓൺ ചെയ്യുന്നു. ഒന്നാം ഇന്നിംഗ്സിൽ ഓസീസ് 300 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ചായയ്ക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയ ഇപ്പോഴും 316 റൺസിന് പിന്നിലാണ്. വെളിച്ചക്കുറവ് മൂലം ടീ ബ്രേക്ക് നേരത്തെ എടുക്കുകയായിരുന്നു. മഴ മൂലം ഇന്നത്തെ ആദ്യ സെഷൻ പൂർണമായി നഷ്ടപ്പെട്ടിരുന്നു.
advertisement

'കോഹ്‌ലിയെ കൂക്കിവിളിച്ച് ആരാധകര്‍'; സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ തകർത്തത് കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനമാണ്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജ, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
300 റൺസിന് പുറത്ത്; ഓസീസ് ഫോളോ ഓൺ ചെയ്യുന്നു