'കോഹ്‌ലിയെ കൂക്കിവിളിച്ച് ആരാധകര്‍'; സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

News18 Malayalam
Updated: January 5, 2019, 4:44 PM IST
'കോഹ്‌ലിയെ കൂക്കിവിളിച്ച് ആരാധകര്‍'; സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
  • Share this:
സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കൂക്കിവിളിച്ച ആരാധകര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ. സന്ദര്‍ശകരെ ബഹുമാനിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബേര്‍ട്‌സ് പറഞ്ഞു. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു കോഹ്‌ലിയെ ഓസീസ് ആരാധകര്‍ കൂവലുകളോടെ എതിരേറ്റത്. താരം ബാറ്റിങ്ങിനിറങ്ങുമ്പോഴായിരുന്നു സംഭവം.

'ഇത്തരം സംഭവങ്ങള്‍ കാണുന്നത് എനിക്കിഷ്ടമല്ല. ഞങ്ങളുടെ ആരാധകരോട് കളിയെ പിന്തുണക്കേണ്ടത് ബഹുമാനത്തോടെയാണെന്ന് പറഞ്ഞിട്ടുണ്ട്.' റോബേര്‍ട് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയിനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മൂന്നാം മത്സരത്തില്‍ താരം ഇറങ്ങിയപ്പോള്‍ ആരാധകര്‍ കൂവി വിളിച്ചത്.

Also Read: 'വെടിയുണ്ടയും പിടിക്കും'; അതിവേഗത്തില്‍ ക്യാച്ചുമായി രഹാനെ

'മത്സരം ഞങ്ങള്‍ക്ക് മറ്റെന്തിനെക്കാളും വലുതാണ്. സന്ദര്‍ശകര്‍ക്ക് ബഹുമാനം നല്‍കേണ്ടതുണ്ട്. അവര്‍ നമ്മുടെ നാട്ടിലെത്തുമ്പോള്‍ മികച്ച അനുഭവമാണ് അവര്‍ക്ക് ലഭിക്കേണ്ടത്. കളത്തില്‍ പരാജയപ്പെടുത്തുകയും' ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ പറഞ്ഞു.

Dont Miss: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം

നേരത്തെ ആരാധകരുടെ പ്രതികരണത്തിനെതിരെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും രംഗത്തെത്തിയിരുന്നു.

First published: January 5, 2019, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading