മുന്‍നിരയുടെ തകര്‍ച്ചയായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തില്‍ ഇതുപരിഹരിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാകും കോഹ്‌ലിയും സംഘവും ശ്രമിക്കുക. സിഡ്‌നിയില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും ബാറ്റിങ്ങ് ഓര്‍ഡറില്‍ ധോണിയെ ഏത് പൊസിഷനില്‍ ഖലിപ്പിക്കണം എന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിരിക്കുകയാണ്.
Also Read: 'സ്റ്റംപ്‌സിനു മുമ്പില്‍ ഷൂസുമായി ഭൂവിയുടെ പരിശീലനം'; വിജയ രഹസ്യം വെളിപ്പെടുത്തി താരം
മുന്‍ നായകന് നാലാം നമ്പറാണ് ധോണിക്ക് അനുയോജ്യമെന്ന് രോഹിത് ശര്‍മ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും നാളെയും ഇന്ത്യ ഇറങ്ങുക. രോഹിതിന്റെ ഫോമും ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേസയമം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന പ്രകടനം പുറത്തെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ.
advertisement
Also Read: 'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും
ആരോണ്‍ ഫിഞ്ച് കൂടി താളം കണ്ടെത്തിയാല്‍ സ്‌കോര്‍ 300 കടത്താനാകുമെന്നാണ് ആതിഥേയരുടെ പ്രതീക്ഷ. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെയാകും ഓസീസും നിലനിര്‍ത്തുക. അഡ്‌ലെയ്ഡില്‍ ഇരുടീമും ഏറ്റുമുട്ടിയ അഞ്ച് ഏകദിനങ്ങളില്‍ നാലിലും ഓസ്‌ട്രേലിയക്കായിരുന്നു ജയം. 2012 ലാണ് ഇരു ടീമുകളും അവസാനം ഇവിടെ മുഖാമുഖം വന്നത് ആ മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചിരുന്നത്.