'സ്റ്റംപ്‌സിനു മുമ്പില്‍ ഷൂസുമായി ഭൂവിയുടെ പരിശീലനം'; വിജയ രഹസ്യം വെളിപ്പെടുത്തി താരം

Last Updated:

സ്റ്റംപ്‌സിനു മുന്നില്‍ ഒരു ജോഡി ഷൂസുകളുമായായിരുന്നു ഭൂവനേശ്വറിന്റെ പരിശീലനം.

അഡ്‌ലെയ്ഡ്: ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഏകദിന പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മത്സരത്തില്‍ 34 റണ്ണിനായിരുന്നു ഇന്ത്യ ഫിഞ്ചിനോടും സംഘത്തിനോടും പരാജയപ്പെട്ടത്. ഇതിനു പിന്നാലെ രണ്ടാം ഏകദിനത്തില്‍ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് കോഹ്‌ലിയും സംഘവും. അഡ്‌ലെയ്ഡില്‍ നാളെയാണ് ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
നെറ്റ്‌സില്‍ താരങ്ങളുടെ പരിശീലനം കാണാനായി നിരവധി താരങ്ങളായിരുന്നു ഇന്ന് എത്തിയിരുന്നത്. എന്നാല്‍ ഇവരുടെയെല്ലാം ശ്രദ്ധ ആകര്‍ഷിച്ചത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭൂവനേശ്വര്‍ കുമാറിന്റെ പരിശീലനമായിരുന്നു. സ്റ്റംപ്‌സിനു മുന്നില്‍ ഒരു ജോഡി ഷൂസുകളുമായായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരിശീലനം.
Also Read: 'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും
ഷൂസുമായുള്ള പരിശീലനത്തെക്കുറിച്ച് സംശയവുമായെത്തിയ ആരാധകര്‍ക്ക് മുന്നില്‍ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഭൂവി. യോര്‍ക്കറുകള്‍ എറിയുന്നതിനു വേണ്ടിയാണ് ഷൂസുപയോഗിച്ചുള്ള പരിശീലനമെന്നാണ് താരം പറയുന്നത്.
advertisement
'യോര്‍ക്കറുകള്‍ എറിയാന്‍ പ്രത്യേക കഴിവു വേണം. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനും വിക്കറ്റെടുക്കാനുമായാണ് ഞാന്‍ ഇത്തരത്തില്‍ യോര്‍ക്കറുകള്‍ പരിശീലിക്കുന്നത്. വിക്കറ്റിനു മുന്നില്‍ ഷൂസ് വെച്ചുളള പരിശീലനം കഴിഞ്ഞ കുറച്ചു നാളായി ഞാന്‍ ചെയ്തുവരുന്നതാണ്' താരം പറഞ്ഞു.
advertisement
Dont Miss:  ഏഷ്യന്‍ കപ്പ്: ഇന്ത്യക്കിന്ന് നിര്‍ണ്ണായക പോരാട്ടം; ചരിത്രമെഴുതാന്‍ ഒരു സമനില ദൂരം
പരുക്ക് കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ടീമിനു പുറത്ത് നില്‍ക്കുന്ന ഭൂവി ഏകദിന പരമ്പരയിലാണ് ടീമിനൊപ്പം ചേര്‍ന്നത്. ജസ്പ്രീത് ബൂംറയ്ക്ക് ഏകദിനത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ ഭൂവനേശ്വറിന്റെ പ്രകടനമാകും ഇന്ത്യയുടെ ബൗളിങ്ങില്‍ നിര്‍ണ്ണായകമാവുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സ്റ്റംപ്‌സിനു മുമ്പില്‍ ഷൂസുമായി ഭൂവിയുടെ പരിശീലനം'; വിജയ രഹസ്യം വെളിപ്പെടുത്തി താരം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement