മറുപടി ബാറ്റിങ്ങിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റിന് 67 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റൺസെടുത്ത സാക് ക്രോളിയെ ആർ അശ്വിൻ പുറത്താക്കി. 30 റൺസോടെ ബെൻ ഡക്കറ്റും ആറ് റൺസോടെ ഓലി പോപ്പുമാണ് ക്രീസിൽ.
രവീന്ദ്ര ജഡേജയെ കൂടാതെ 80 റൺസെടുത്ത യശ്വസ്വീ ജയ്സ്വാൾ, 86 റൺസെടുത്ത കെ എൽ രാഹുൽ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 180 പന്തിൽനിന്നാണ് ജഡേജ 87 റൺസെടുത്തത്. ഏഴ് ഫോറും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കുവേണ്ടി ശ്രീകർ ഭരത് 41 റൺസും ശ്രേയസ് അയ്യർ 35 റൺസും നേടി. രോഹിത് ശർമ്മ(24), ശുഭ്മാൻ ഗിൽ(23) എന്നിവർക്ക് വലിയ ഇന്നിംഗ്സ് കളിക്കാനായില്ല.
advertisement
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റൺസാണ് നേടിയത്. 70 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി.