ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത മൂന്നുപേരിൽ രണ്ടു പേരും ലെഗ്സ്പിന്നർമാരാണ്. 619 വിക്കറ്റെടുത്ത അനിൽ കുംബ്ലെ ഇതിൽപ്പെടുന്നു. പക്ഷെ, കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി ഇന്ത്യ൯ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് ലെഗ്സ്പിന്നർമാർ അപ്രത്യക്ഷമായിട്ടുണ്ട്.
ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ മു൯ ഇന്ത്യ൯ താരമായ ആകാശ് ചോപ്രയും ഇതേ അഭിപ്രായം പങ്കു വച്ചിരുന്നു. യുവേന്ദ്ര ചഹലിനെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ചോപ്രയുടെ നിർദ്ദേശം. 2016ൽ ഇന്ത്യക്കു വേണ്ടി കളിച്ച അമിത് മിശ്രയാണ് ടീമിൽ ഇടം കണ്ടെത്തിയ അവസാനത്തെ ലെഗ്സ്പിന്നർ. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാര൯ ലെഗ് സ്പിന്നറാണെന്നിരിക്കെ ടീമിൽ ഇത്തരം ബോളർമാരുടെ അഭാവം സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇതിപ്പോഴും ട്രെന്റ് തന്നെയാണ്. ഉദാഹരണത്തിന് പാകിസ്ഥാ൯ ടീമിൽ മികച്ച സ്പിന്നറായ യാസിർ ഷാക്ക് ഇടം കിട്ടിയിട്ടുണ്ട്. വിദേശത്ത് ടീമിന്റെ വിജയങ്ങളിൽ യാസിറിന്റെ പങ്ക് വളരെ പ്രകടമാണ്. അഫ്ഘാ൯ താരമായ റാഷിദ് ഖാന്റെ പ്രകടനങ്ങൾ ആർക്കാ൯ മറക്കാ൯ സാധിക്കുക.
advertisement
ഇന്ത്യക്കു പുറമെ മറ്റു രാജ്യങ്ങളിലും ഈ പ്രവണതയുണ്ട്. ചഹൽ, ആദം സാംപ, ആദിൽ റാഷിദ് തുടങ്ങിയ താരങ്ങൾ ഏക ദിന മത്സരങ്ങളിൽ കളിക്കുന്പോഴും ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താറില്ല.
1980 കളിലെയും തൊണ്ണൂറുകളുടെ തുടക്കത്തിലുമുണ്ടായിരുന്ന അതേ പ്രതിസന്ധിയാണ് ഇപ്പോൾ ലോക ക്രിക്കറ്റിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പാകിസ്ഥാന് അന്ന് അബ്ദുൽ ഖാദറെന്ന മികച്ച ലെഗ് സ്പിന്നറുണ്ടായിരുന്നു. അതേ സമയം മറ്റു രാജ്യങ്ങൾ ലെഗ്സ്പിന്നേസിന് അമിത പ്രാധാന്യം നൽകിയിരുന്നുമില്ല.
അന്ന്, ഹിന്ദി മാഗസിനായ ക്രിക്കറ്റ് സാമ്രാട്ടിൽ വന്ന ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്: ഓഫ് സ്പിന്നിനേക്കാൾ അപകടകാരിയാണ് ലെഗ് സ്പി൯. ഈ കല പരിശീലിക്കുകയെന്നത് അത്ര എളുപ്പമല്ല. ഈ ലേഖനത്തിന് ശേഷമാണ് ലോകോത്തര താരങ്ങളായ അനിയ കുംബ്ലെയും ഷെയ്൯ വോണും ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്നത്.
നിലവിൽ, ലോക ക്രിക്കറ്റിൽ യാസിറല്ലാതെ മറ്റൊരു ലെഗ് സ്പിൻ ടെസ്റ്റ് താരമില്ല. ഏകദിന ക്രിക്കറ്റിൽ വിരാട് കോലിയെ വരെ ഞെട്ടിച്ചു കളയാറുണ്ട് പലപ്പോഴും ഓസ്ട്രേലിയ൯ താരമായ ആദം സാംപ. ഇംഗ്ലണ്ട് താരമായ ആദിൽ റാഷിദും ഇങ്ങനെത്തന്നെയാണ്. ഐപിഎൽ പോലുള്ള ടിറ്റ്വന്റി മത്സരങ്ങൾ ലെഗ് സ്പിന്നർമാരില്ലാതെ സങ്കൽപ്പിക്കാ൯ പോലും ആവില്ല.
Also Read- IPL Player Auction 2021: ഐപിഎൽ താരലേലം നാളെ; ഓരോ ടീമുകൾക്കുമുള്ള ബജറ്റ് ഇങ്ങനെ
ഐപിഎല്ലിൽ വ്യത്യസ്ഥ ടീമുകളിലായി എട്ടു മുതൽ പത്ത് വരെ ലെഗ് സ്പിന്നർമാരുണ്ട്. ചഹൽ, രാഹുൽ ചഹർ, രവി ബിഷ്ണോയ്, അമിത് മിശ്ര, ശ്രേയസ് ഗോപാൽ, രാഹുൽ തേവതിയ, മയങ്ക് മാർഖണ്ഡേ, കരണ് ശർമ്മ, മുരുഗ൯ അശ്വി൯ എന്നിവർ ഇതിൽപ്പെടുന്നു. എന്നാൽ ഇതിൽ അധികം പേരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അർഹിക്കുന്ന പരിഗണ ലഭിച്ചവരാണോ. ഇതിനു പിന്നിലും കാരണങ്ങളുണ്ട്. ടി20യുടെ വരവിന് ശേഷം പ്രധാന ടീമുകളൊക്കെ ലെഗ്സ്പിന്നർമാരെ തങ്ങളുടെ പ്രധാനായുധമായി ഉപയോഗിക്കാ൯ തുടങ്ങിയിട്ടുണ്ട്. റൺസ് കുറക്കാനും പെട്ടെന്ന് വിക്കറ്റ് വീഴ്ത്താനും ലെഗ് സ്പിന്നേസിനെ കൊണ്ടാവുമെന്നാണ് പരക്കയുള്ള വിശ്വാസം.
ഒരു ഓവറിൽ ആദ്യം ബാറ്റു ചെയ്യുന്ന കളിക്കാരനെ ഓവർ മുഴുനീളെ നിലനിർത്താ൯ ശ്രമിക്കാറുണ്ടെന്ന് കുംബ്ലെ മുന്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ രീതിയിൽ വ്യതിയാനങ്ങൾ വരുത്തിയായിരുന്നത്രേ കുംബ്ലെ പന്തെറിഞ്ഞിരുന്നത്. ടി20 സ്റ്റൈലിൽ ബോളിംഗിൽ വ്യതിയാനങ്ങൾ വരുത്തിയതു കൊണ്ടാണ് ലെഗ് സിപിന്നർമാരുടെ ബോളുകൾക്ക് ടെസ്റ്റിൽ കൂടുതൽ പ്രതിഫലനം സൃഷ്ടിക്കാ൯ കഴിയാതെ വരുന്നത്.
ഐപിഎല്ലിലെ വർദ്ധിച്ചുവരുന്ന ലെഗ് സ്പിന്നർമാരുടെ സംഖ്യ ഇന്ത്യയിൽ ഈ കലാരൂപം അവസാനിച്ചിട്ടില്ല എന്നു തെളിയിക്കുന്നുണ്ട്. ഇത്തരം കളിക്കാരെ ആദ്യം രഞ്ജി പോലോത്ത മത്സരങ്ങളിൽ കളിപ്പിക്കാനും ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുവരാനും ബിസിസിഐ ശ്രദ്ധിക്കേണ്ടതുണ്ട്.
2010 ശേഷം ഇന്ത്യ നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ കേവലം 14 തവണ മാത്രമാണ് ലെഗ് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൽ അമിത് മിശ്ര പന്ത്രണ്ട് തവണയും പിയൂശ് ചൗള, കരൺ ശർമ എന്നിവർ ഓരോ മാച്ച് വീതവും കളിച്ചു. 33 പുതിയ കളിക്കാർ ടീമിലെത്തിയപ്പോൾ വെറും ഒരു ലെഗ് സ്പിന്നർ മാത്രമാണ് ഇടം കണ്ടെത്തിയത്. അവസാനമായി ലെഗ് സ്പിന്നർ പന്തെറിഞ്ഞത് 2016 ൽ ചെന്നൈയിൽ വെച്ചായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
