TRENDING:

India Vs England | ബുമ്രയെ പിന്നിലാക്കി ചഹൽ; ടി20 വിക്കറ്റ് വേട്ടയിൽ ഒന്നാമത്

Last Updated:

ഇന്നലെ കളി തുടങ്ങുന്നതിനു മുമ്പ് വിക്കറ്റ് വേട്ടയിൽ ജസ്‌പ്രിത് ബുമ്രയുമായി ചഹൽ ഒപ്പത്തിനൊപ്പമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: ജസ്‌പ്രീത് ബുമ്രയെ പിന്നിലാക്കികൊണ്ട് ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ഇന്നലെ അഹമദാബാദിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലാണ് ചഹൽ ഈ നേട്ടം സ്വന്തമാക്കിയത്.
advertisement

ഇന്നലെ കളി തുടങ്ങുന്നതിനു മുമ്പ് വിക്കറ്റ് വേട്ടയിൽ ജസ്‌പ്രിത് ബുമ്രയുമായി ചഹൽ ഒപ്പത്തിനൊപ്പമായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഏഴാമത്തെ ഓവറിലെ അവസാന പന്തിൽ ജോസ് ബട്ലറെ പുറത്താക്കികൊണ്ടാണ് ചഹൽ ഈ നേട്ടം കരസ്ഥമാക്കിയത്. 46 ടി20 മത്സരങ്ങളിൽ  നിന്ന് 8.34 ഇക്കോണമിയിൽ 60 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 50 മത്സരങ്ങളിൽ നിന്ന് 6.6 ഇക്കണോമിയിൽ 59 വിക്കറ്റുകളാണ് ബുമ്ര നേടിയിരിക്കുന്നത്.

You May Also Like- India Vs England | ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് തകർപ്പൻ മറുപടിയുമായി വാസിം ജാഫർ

advertisement

അഹമ്മദാബാദിൽ ഇന്നലെ നടന്ന മത്സരം യുസ്‌വേന്ദ്ര ചഹലിന്റെ നൂറാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു. സിംബാബ്വേക്കെതിരെ 2016 ൽ ഹരാരെയിലായിരുന്നു ചഹലിന്റെ അരങ്ങേറ്റം. ഏകദിന ക്രിക്കറ്റിൽ 54 മാച്ചുകളിൽ നിന്നു 92 വിക്കറ്റ് താരം നേടിയിട്ടുണ്ട്. ഐ പി എല്ലില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍ സി ബിയുടെ താരമാണ് ചഹല്‍. 99 ഐപിഎല്ലില്‍ നിന്നായി 121 വിക്കറ്റുകളും ചഹൽ നേടിയിട്ടുണ്ട്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നെടും തൂണായ ബുമ്ര 92 മത്സരങ്ങളിൽ നിന്നും 109 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

advertisement

ഏറ്റവും കൗതുകമേറിയ കാര്യം എന്തെന്നാൽ 2017 ന് ശേഷം പരിമിത ഓവർ കളിക്കാത്ത ആർ അശ്വിനാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനക്കാരൻ എന്നതാണ്. 46 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാണ് അശ്വിൻ കളിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ആതിഥേയർ മുന്നോട്ടു വെച്ച 125 എന്ന ലക്ഷ്യം ഇംഗ്ലണ്ട് എളുപ്പത്തിൽ മറികടന്നു. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് ലീഡ് നേടിയത് ചഹലിന്റെ നേട്ടത്തെ ചെറുതാക്കി. ടോസ് നേടിയ ഇയോൻ മോർഗൻ ഇന്ത്യയോട് ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പവർ പ്ലേയിൽ 3 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് ഇംഗ്ലണ്ട് ബൗളേർമാർ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 68 റൺസ് നേടിയ ശ്രേയസ് അയ്യരും 21 റൺസ് നേടിയ റിഷഭ് പന്തുമാണ് പറയത്തക്ക പ്രകടനം പുറത്തെടുത്തത്.

advertisement

Yuzvendra Chahal Goes Past Jasprit Bumrah To Become India's Leading Wicket-Taker In T20Is

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords- India vs England T20I, India vs England T20I Score, India vs England T20I Result, Jofra Archer, Jason Roy, Virat Kohli, Yuzvendra Chahal, Jasprit Bumra

മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs England | ബുമ്രയെ പിന്നിലാക്കി ചഹൽ; ടി20 വിക്കറ്റ് വേട്ടയിൽ ഒന്നാമത്
Open in App
Home
Video
Impact Shorts
Web Stories