ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ നായകൻ ജസ്പ്രിത് ബുംറയാണ് ആദ്യ രണ്ട് വിക്കറ്റുകളും നേടിയത്. മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ നാല് റൺസെടുത്ത ആൻഡി ബാൽബിർണിയെ ബുംറ ക്ലീൻ ബോൾഡാക്കി. ഈ സമയം നാല് റൺസ് മാത്രമാണ് അയർലൻഡിന്‍റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.
ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ലോർകാൻ ടക്കറിനെ ബുംറ മടക്കി. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് ടക്കർ പവലിയനിലേക്ക് മടങ്ങിയത്. റൺസൊന്നുമെടുക്കാതെയാണ് ടക്കറുടെ മടക്കം. ഈ സമയം രണ്ടിന് നാല് റൺസ് എന്ന നിലയിലായിരുന്നു അയർലൻഡ്. ക്യാപ്റ്റൻ പോൾ സ്റ്റർലിങ് എട്ട് റൺസോടെ ക്രീസിലുണ്ട്.
advertisement
ഇന്ത്യൻ ടീം: 1 യശസ്വി ജയ്‌സ്വാൾ, 2 റുതുരാജ് ഗെയ്‌ക്‌വാദ്, 3 സഞ്ജു സാംസൺ (WK), 4 തിലക് വർമ്മ, 5 റിങ്കു സിംഗ്, 6 ശിവം ദുബെ, 7 വാഷിംഗ്ടൺ സുന്ദർ, 8 അർഷ്ദീപ് സിംഗ്, 9 രവി ബിഷ്‌ണോയ്, 10 ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), 11 പ്രസിദ് കൃഷ്ണ
അയർലൻഡ് ടീം: 1 പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റൻ), 2 ആൻഡ്രൂ ബാൽബിർണി, 3 ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), 4 ഹാരി ടെക്ടർ, 5 കർട്ടിസ് കാംഫർ, 6 ജോർജ്ജ് ഡോക്രെൽ, 7 മാർക്ക് അഡയർ, 8 ബാരി മക്കാർത്തി, 9 ക്രെയ്ഗ് യംഗ്, 10 ജോഷ് ലിറ്റിൽ, 111 ബെൻ വൈറ്റ്.