ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ആരംഭിച്ച റണ്‍വേട്ട പിന്നാലെയെത്തിയ വിരാട് കോലിയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ശ്രേയസ് അയ്യരും (94 പന്തില്‍ 128 റണ്‍സ്) കെഎല്‍ രാഹുലും ( 64 പന്തില്‍ 102 റണ്‍സ്) നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുനകളായി. രോഹിത് ശര്‍മ്മ (61) ശുഭ്മാന്‍ ഗില്‍ (51) വിരാട് കോലി (51) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേട്ടത്തോടെ ടീമിനെ കൂറ്റന്‍ സ്കോറിലെത്തി. 2 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.
advertisement
നെതര്‍ലാന്‍ഡിനായി ബാസ് ഡി ലീഡ് 2 വിക്കറ്റും റോലോഫ് വാൻ ഡെർ മെർവെ, പോൾ വാൻ മീകെരെൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
November 12, 2023 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NED | ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡിന് 411 റണ്‍സ് വിജയലക്ഷ്യം; ശ്രേയസിനും രാഹുലിനും സെഞ്ചുറി