അഞ്ചു വർഷം പിന്നിടുമ്പോൾ കിവീസിന്റെ കരുത്തിൽ ഒരു കുറവും വന്നിട്ടില്ല. റാങ്കിംഗിൽ ഇന്ത്യക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണവർ. കെയ്ൻ വില്യംസൺ നയിക്കുന്ന സംഘത്തിൽ റോസ് ടെയ്‍ലർ, ട്രെന്റ് ബോൾട്ട്, മാർട്ടിൻ ഗപ്റ്റിൽ, ടിം സൗത്തി തുടങ്ങിയ പ്രമുഖരുണ്ട്. കഴിഞ്ഞ മൂന്ന് വഷത്തെ പ്രകടനം നോക്കിയാൽ ന്യുസിലാന്റിന്റെ മധ്യനിരയുടെയും പേസ് നിരയുടെയും പ്രകടനം ഇന്ത്യയുടേതിനേക്കാൾ മികച്ചതാണ്. ടോപ് ഓർഡറിന്റെയും സ്പിന്നർമാരുടെയും കരുത്തിൽ കിവീസിനെ വീഴ്ത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓസ്ട്രേലിയയിൽ നിറം മങ്ങിയ ശിഖർ ധവാൻ ഫോം വീണ്ടെടുക്കുമെന്ന് കരുതാം. കുൽദീപ് യാദവ്- ചാഹൽ സ്പിൻ ദ്വയത്തെ ന്യുസിലാന്റ് ബാറ്റ്സ്മാൻമാർ എങ്ങനെ നേരിടുമെന്നത് പരമ്പരയിൽ നിർണായകമാകും. നേപ്പിയറിലെ ചെറിയ ഗ്രൗണ്ടിൽ വലിയ സ്കോർ പിറക്കാനാണ് സാധ്യത. 2014ലെ പരമ്പരയിലും ആദ്യ മത്സരം ഇവിടെയായിരുന്നു. അന്ന് ന്യുസീലൻഡ് 24 റൺസിന് ജയിച്ചിരുന്നു.
advertisement
ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, എം എസ് ധോണി, കേദാർ ജാദവ്, അമ്പാട്ടി റായിഡു, വിജയ് ശങ്കർ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മ് ഷമി
