2018 കോഹ്‌ലിയുടെ വര്‍ഷം; ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത് ഐസിസിയുടെ അഞ്ച് പുരസ്‌കാരങ്ങള്‍

Last Updated:

സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരത്തിനു പുറമെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരം, ഏകദിന താരം, ഏകദിന ടീം നായകന്‍, ടെസ്റ്റ് ടീം നായകന്‍ എന്നീ പുരസ്‌കാരങ്ങളാണ് വിരാട് സ്വന്തമാക്കിയത്

ദുബായ്: ലോക ക്രിക്കറ്റിലെ നിലവിലെ സൂപ്പര്‍ താരം താന്‍ തന്നെയാണെന്ന് അടിവരയിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2018 ലെ മികച്ച താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. പോയ വര്‍ഷത്തെ ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്സ് പുരസ്‌കാരവും ലഭിച്ചതോടെയാണ് അഞ്ച് പ്രധാന നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരമായി കോഹ്‌ലി മാറിയത്.
സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരത്തിനു പുറമെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരം, ഏകദിന താരം, ഏകദിന ടീം നായകന്‍, ടെസ്റ്റ് ടീം നായകന്‍ എന്നീ പുരസ്‌കാരങ്ങളാണ് വിരാട് സ്വന്തമാക്കിയത്. ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇതിനുപുറമെ രണ്ടു ടീമുകളുടെയും നായകനായും തെരഞ്ഞെടുത്തതോടെ സമാനതകളില്ലാത്ത നേട്ടത്തിലേക്കാണ് വിരാട് എത്തിയത്.
advertisement
Also Read: 'ലോകത്തിന്റെ നായകനായി കോഹ്‌ലി'; 2018 ലെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോഹ്‌ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.
advertisement
കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 1322 റണ്‍സാണ് കോഹ്‌ലി നേടിയിരുന്നത്. 14 ഏകദിനങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളോടെ 1202 റണ്‍സും താരം നേടിയിരുന്നു. 37 മത്സരങ്ങളിലെ 47 ഇന്നിങ്സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സാണ് താരത്തിന്റെ നേട്ടം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
2018 കോഹ്‌ലിയുടെ വര്‍ഷം; ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത് ഐസിസിയുടെ അഞ്ച് പുരസ്‌കാരങ്ങള്‍
Next Article
advertisement
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
  • കോട്ടയത്ത് വീട്ടമ്മ ലീന ജോസി കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

  • വീട്ടമ്മയുടെ മൃതദേഹത്തിന് സമീപം വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയതോടെ ദുരൂഹതയെന്ന് സംശയം.

  • സംഭവത്തിൽ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഏറ്റുമാനൂർ പോലീസ്.

View All
advertisement