TRENDING:

India vs Pakistan Asia Cup 2025 Final | ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ: ഏറ്റവും കൂടുതൽ വിജയങ്ങൾ, റൺസ്, വിക്കറ്റുകൾ.....

Last Updated:

പാകിസ്ഥാനെതിരെ ഇതുവരെ എറ്റുമുട്ടിയ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് ഇന്ത്യൻ ടീമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. 41 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഏഷ്യാ കപ്പിന്റെ ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ചരിത്രപരമായ ഒരു പോരാട്ടം തന്നെയായിരിക്കും ഇന്ന് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്.
News18
News18
advertisement

ഇന്ത്യയും പാകിസ്ഥാനം തമ്മിലുള്ള ടി20 മത്സരങ്ങളുടെ കണക്കെടുത്താൽ മേൽകൈ ഇന്ത്യൻ ടീമിനൊപ്പമാണ് . ഇതുവരെ എറ്റു മുട്ടിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് ഇന്ത്യൻ ടീമാണ്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ ഗ്രൂപ്പിലും സൂപ്പർ ഫോർ റൗണ്ടുകളിലും ഇരു ടീമുകൾ തമ്മൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറുക.

ഇന്ത്യാ പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് മുന്നോടിയായി, രണ്ട് ടീമുകൾ തമ്മിലുള്ള ഇതുവരെയുള്ള ടി20 റെക്കോർഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

advertisement

ടീം റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ വിജയങ്ങൾ – ഇന്ത്യയും പാകിസ്ഥാനും ടി20യിൽ ഏറ്റുമുട്ടിയ 15 തവണയിൽ, ബൗൾ ഔട്ട് ഉൾപ്പെടെ 12 തവണ ഇന്ത്യ വിജയിച്ചു. പാകിസ്ഥാൻ ജയിച്ചത് മൂന്ന് തവണ മാത്രമാണ്.
  • ഏറ്റവും ഉയർന്ന ടോട്ടൽ – 2012 ഡിസംബറിൽ അഹമ്മദാബാദിൽ ഇന്ത്യയുടെ 192/5.
  • ഏറ്റവും കുറഞ്ഞ സ്‌കോർ - 2016 ഫെബ്രുവരിയിൽ മിർപൂരിൽ പാകിസ്ഥാൻ 83 റൺസിന് പുറത്തായി.
  • റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയ മാർജിൻ - 2012 ഡിസംബറിൽ അഹമ്മദാബാദിൽ നടന്ന ടി20യിൽ ഇന്ത്യയുടെ 11 റൺസിന്റെ വിജയം.
  • advertisement

  • ഏറ്റവും വലിയ വിജയ മാർജിൻ (വിക്കറ്റ് അടിസ്ഥാനത്തിൽ) – 2021 ഒക്ടോബറിൽ ദുബായിൽ പാകിസ്ഥാന്റെ 10 വിക്കറ്റ് വിജയം.
  • ഏറ്റവും കുറഞ്ഞ വിജയ മാർജിൻ (റൺ അടിസ്ഥാനത്തിൽ) – 2007 സെപ്റ്റംബറിൽ ജോഹന്നാസ്ബർഗിൽ ഇന്ത്യയുടെ അഞ്ച് റൺസ് വിജയം.
  • ഏറ്റവും കുറഞ്ഞ വിജയ മാർജിൻ (വിക്കറ്റ് അടിസ്ഥാനത്തിൽ) – 2022 ഒക്ടോബറിൽ മെൽബണിൽ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയം.

ബാറ്റിംഗ് റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ റൺസ് - 11 ഇന്നിംഗ്‌സുകളിൽ നിന്ന് 123.92 സ്ട്രൈക്ക് റേറ്റിൽ വിരാട് കോഹ്‌ലി നേടിയ 492 റൺസ്.
  • advertisement

  • ഉയർന്ന സ്കോർ – 2022 ഒക്ടോബറിൽ മെൽബണിൽ വിരാട് കോഹ്‌ലിയുടെ 82 നോട്ടൗട്ട്.
  • ഏറ്റവും കൂടുതൽ അർദ്ധസെഞ്ചുറികൾ - വിരാട് കോഹ്‌ലിക്ക് 11 ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് അർദ്ധസെഞ്ചുറികൾ.
  • ഏറ്റവും കൂടുതൽ സിക്സറുകൾ - വിരാട് കോഹ്‌ലിയുടെ പേരിൽ 11 സിക്സറുകൾ
  • ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ - 2012 ഡിസംബറിലെ അഹമ്മദാബാദ് ടി20യിൽ യുവരാജ് സിംഗ് ഏഴ് സിക്സറുകൾ നേടി.
  • ഉയർന്ന കൂട്ടുകെട്ട് - 2021 ഒക്ടോബറിലെ ദുബായ് ടി20യിൽ മുഹമ്മദ് റിസ്വാനും ബാബർ അസമും തമ്മിലുള്ള 152
  • advertisement

  • ഏറ്റവും കൂടുതൽ ഡക്കുകൾ - ഹാർദിക് പാണ്ഡ്യ, ഗൗതം ഗംഭീർ, രോഹിത് ശർമ്മ എന്നിവർ രണ്ട് വീതം ഡക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ബൗളിംഗ് റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ വിക്കറ്റുകൾ - ഹാർദിക് പാണ്ഡ്യയുടെ 8 ഇന്നിംഗ്‌സുകളിൽ നിന്ന് 15 വിക്കറ്റുകൾ
  • മികച്ച ബൗളിംഗ് - ഭുവനേശ്വർ കുമാർ, ഉമർ ഗുൽ, മുഹമ്മദ് ആസിഫ് എന്നിവരുൾപ്പെടെ മൂന്ന് ബൗളർമാർ ഓരോരുത്തർക്കും നാല് വിക്കറ്റ് നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആസിഫിന്റെ 4/18 ആണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
  • ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം - 2012 ലെ അഹമ്മദാബാദ് ടി20യിൽ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 45 റൺസ് വഴങ്ങി.

വിക്കറ്റ് കീപ്പിംഗ് റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ പുറത്താക്കലുകൾ - എം.എസ്. ധോണിയുടെ 11 (9 ക്യാച്ചുകളും 2 സ്റ്റമ്പിംഗുകളും)ഒരു
  • ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ - 2012 സെപ്റ്റംബറിൽ കൊളംബോ ടി20യിൽ എംഎസ് ധോണിയുടെ 4 (എല്ലാ ക്യാച്ചുകളും)

ഫീൽഡിംഗ് റെക്കോർഡ്

  • ഏറ്റവും കൂടുതൽ ക്യാച്ചുകൾ - പാകിസ്ഥാനെതിരെ ടി20യിൽ സുരേഷ് റെയ്‌ന 8 ക്യാച്ചുകൾ എടുത്തു.
  • ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ - സുരേഷ് റെയ്‌ന (മിർപൂർ, 2014), മുഹമ്മദ് നവാസ് (സെപ്റ്റംബർ, 2022) എന്നിവർ സംയുക്തമായി 3 ക്യാച്ചുകൾ വീതം നേടി ഈ റെക്കോർഡ് സ്വന്തമാക്കി.

ക്യാപ്റ്റൻസി റെക്കോർഡ്

  • ഏറ്റവും കൂടുതൽ മത്സരങ്ങൾ - എം.എസ്. ധോണി 8 മത്സരങ്ങളിൽ, 7 എണ്ണം അദ്ദേഹം വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan Asia Cup 2025 Final | ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ: ഏറ്റവും കൂടുതൽ വിജയങ്ങൾ, റൺസ്, വിക്കറ്റുകൾ.....
Open in App
Home
Video
Impact Shorts
Web Stories