ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പർ ഫോറിലെ മറ്റു ടീമുകൾ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ജയിച്ചുകയറിയപ്പോൾ, പാകിസ്ഥാനും ലങ്കയും പരാജയപ്പെട്ടു. ഇന്ത്യക്കും ബംഗ്ലാദേശിനും 2 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ ഇന്ത്യയാണ് ഒന്നാമത്. സൂപ്പർ ഫോറിൽ ഇനി നാലു മത്സരങ്ങളാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ടീമുകൾക്ക് നിർണായകമാണ്. നിലവിലെ ഫോമിൽ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത കൂടുതലാണ്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ.
advertisement
ആദ്യ മത്സരം തോറ്റ ശ്രീലങ്ക-0.121 നെറ്റ് റൺ റേറ്റുമായി മൂന്നാമതും നാലാമതുള്ള പാകിസ്താന്റെ നെറ്റ് റൺറേറ്റ് -0.689 ആണ്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ പാകിസ്ഥാന് ഫൈനലിൽ എത്താനാകും. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരെയും വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയുമാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ ശ്രീലങ്ക രണ്ടാം തോൽവിയുമായി ടൂർണമെന്‍റിൽനിന്ന് പുറത്താകും. ബുധനാഴ്ചത്തെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ജയിച്ചാൽ ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് മുമ്പു തന്നെ ഫൈനൽ ബെർത്ത് ഉറപ്പിക്കാം. ഇതോടെ പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരം സെമി ഫൈനലാകും.
ജയിക്കുന്നവർ ഫൈനൽ ബെർത്ത് ഉറപ്പിക്കും. പാകിസ്ഥാൻ ജയിച്ചാൽ ഫൈനലിൽ വീണ്ടുമൊരു ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടത്തിന് കളമൊരുങ്ങും. എന്നാൽ, ഇന്നത്തെ മത്സരത്തിൽ ലങ്കയുമായി പാകിസ്ഥാൻ പരാജയപ്പെട്ടാൽ ടൂർണമെന്‍റിൽനിന്ന് പുറത്താകും. ഗ്രൂപ്പ് റൗണ്ടിന‌് പിന്നാലെ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് പാകിസ്ഥാൻ. ലങ്കയോടു കൂടി പരാജയപ്പെട്ടാൽ ഫൈനൽ പ്രതീക്ഷ ഏറെക്കുറെ അടയും.
ഇന്ത്യക്കെതിരെ സൂപ്പർ ഫോറിൽ 6 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ബൗളിങ്ങിലും ബാറ്റിങ്ങിലും കഴിഞ്ഞ മത്സരത്തേക്കാൾ പ്രകടനം മെച്ചപ്പെടുത്താനായതിന്‍റെ ആത്മവിശ്വാസം സൽമാൽ ആഗക്കും സംഘത്തിനുമുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിട്ടും സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ഞെട്ടലിലാണ് ശ്രീലങ്ക. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് നേർക്കുനേർ വരുമ്പോൾ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ഇതു നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി 8നാണ് മത്സരം.
Summary: Will there be another India-Pakistan clash in the Asia Cup final? The two teams, who have already faced each other twice in the span of a week, could meet again in the tournament. However, this is only possible in the final. Let's look at the possibilities of this happening.