മത്സരം നടക്കുന്ന ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. എന്നാൽ നേരിയ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. മഴ കാരണം മത്സരം തടസപ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് സംഘാടകർ. നേരിയ മഴ പെയ്താലും വേഗത്തിൽ മൽസരം പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കഴിഞ്ഞു.
അതേസമയം അഹമ്മദാബാദിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നൽകിക്കഴിഞ്ഞു. മലിനീകരണ തോത് വർദ്ധിക്കുന്നത് കുട്ടികളും പ്രായമായവരും പോലുള്ളവരെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് എടുത്തുകാണിക്കുന്നു. ഏകദേശം 1,30,000 പേർ കളി കാണാനെത്തും എന്ന കാര്യം പരിഗണിക്കുമ്പോൾ, മോശം വായുവിന്റെ ഗുണനിലവാരം അപകടസാധ്യതയുള്ള വിഭാഗക്കാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
advertisement
ഒക്‌ടോബർ 14ന് അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഗുജറാത്ത് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നഗരത്തിൽ പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സര ദിവസം ആപേക്ഷിക ആർദ്രത 35% ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ഏകദിന ലോകകപ്പ് ചരിത്രത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏഴ് തവണ പരസ്പരം കൊമ്പുകോർത്തിട്ടുണ്ട്, ഈ ഏഴ് ഏറ്റുമുട്ടലുകളിലെല്ലാം ഇന്ത്യ വിജയിച്ചു. പാകിസ്ഥാനെതിരെ ലോകകപ്പിൽ സമ്പൂർണ ആധിപത്യമെന്ന റെക്കോർഡ് ഇന്ത്യ നിലനിർത്തിവരികയാണ്.