ദക്ഷിണാഫ്രിക്കയ്ക്ക്. 40 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് ആദ്യം വീണത്. വെറും അഞ്ചുറണ്‍സെടുത്ത ഡി കോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ഓഫ് സൈഡില്‍ വന്ന പന്ത് നേരിടുന്നതിനിടെ ഡി കോക്കിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് പിഴുതു. സ്‌കോര്‍ 40ല്‍ നില്‍ക്കേ മറ്റൊരു ഓപ്പണറായ ജാനേമാന്‍ മലാനും വീണു. അരങ്ങേറ്റം കുറിച്ച ഷഹബാസ് അഹമ്മദാണ് മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 31 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടിയശേഷമാണ് താരം ക്രീസ് വിട്ടത്.
advertisement
Also Read- ടെന്നീസ് താരം റാഫേൽ നദാലിന് കുഞ്ഞ് ജനിച്ചു; ആശംസകളുമായി ആരാധകർ
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് രക്ഷാദൗത്യം തുടങ്ങി. ഇരുവരും 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ ഇരുവരും ബാറ്റിങ് തുടര്‍ന്നെങ്കിലും മുഹമ്മദ് സിറാജിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 74 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഹെയ്ന്റിച്ച് ക്ലാസന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്കോർ 200 കടന്നു. 26 പന്തുകളില്‍ നിന്ന് 30 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ ക്ലാസനെ മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ ക്രീസില്‍ നിലയുറച്ചുനിന്ന എയ്ഡന്‍ മാര്‍ക്രവും പുറത്തായി. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ഫോറടിക്കാന്‍ ശ്രമിച്ച മാര്‍ക്രത്തിന്റെ ശ്രമം ശിഖര്‍ ധവാന്‍ കൈയിലൊതുക്കി. 89 പന്തുകളില്‍ നിന്ന് 7 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 79 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അവസാന ഓവറുകളില്‍ വേണ്ടപോലെ സ്‌കോര്‍ ഉയര്‍ത്തുന്നതിൽ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനായില്ല. 16 റണ്‍സെടുത്ത വെയ്ന്‍ പാര്‍നല്‍ 47ാം ഓവറില്‍ പുറത്തായി. മില്ലറും പാര്‍നലും ചേര്‍ന്നാണ് ടീം സ്‌കോര്‍ 250 കടത്തിയത്. പാര്‍നല്‍ മടങ്ങിയപ്പോള്‍ നായകന്‍ കേശവ് മഹാരാജ് ക്രീസിലെത്തി. എന്നാല്‍ അവസാന ഓവറില്‍ താരത്തെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ച് റണ്‍സ് മാത്രമാണ് നായകന് നേടാനായത്. പിന്നാലെ വന്ന ഇമാദ് ഫോര്‍ട്യൂയിന്‍ റണ്‍സെടുക്കാതെയും മില്ലര്‍ 34 പന്തുകളില്‍ നിന്ന് 35 റണ്‍സുമായും പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 10 ഓവറില്‍ ഒരു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഇന്ത്യൻ ടീം- ശിഖർ ധവാൻ, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസണ്‍, വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദൂല്‍ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍.
ദക്ഷിണാഫ്രിക്ക ടീം- ജാനേമൻ മലാന്‍, ക്വിന്റൻ ഡി കോക്ക്, റീസ ഹെൻറികസ്, എയ്ഡൻ മാർക്രം, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, ജോർൺ ഫോർട്യൂൺ, കഗിസോ റബാദ, ആന്‍റിച് നോർദെ.