മലയാളി താരം സഞ്ജു സാംസണിന്‍റെ രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറി നേട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പിറന്നത്. 110 പന്തിലാണ് സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി തികച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു കരുതലോടെയാണ് ബാറ്റു വീശിയത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. നാലാം വിക്കറ്റിൽ സഞ്ജുവും തിലക് വർമയും ചേർന്ന് 116 റൺസ് കൂട്ടിച്ചേർത്തു.
advertisement
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. അരങ്ങേറ്റ താരം രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവര്‍ പുറത്തായി. 258 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
3 മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. മൂന്നാം ഏകദിനം ജയിച്ച് പരമ്പര നേടാന്‍ ഉറച്ചാണ് ഇരു ടീമുകളും ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്.