TRENDING:

IND vs WI 1st ODI: വിൻഡീസിന് മോശം തുടക്കം; പിടിമുറുക്കി ഇന്ത്യ

Last Updated:

ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 17.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രിഡ്ജ്ടൗണ്‍: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ മേൽക്കൈ. ടോസ് നേടി ആദ്യം ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുംവിധമാണ് ബോളർമാർ പന്തെറിയുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിൻഡീസ് 17.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റെടുത്ത ജഡേജയാണ് വിൻഡീസിന്‍റെ നടുവൊടിച്ചത്.
ഇന്ത്യൻ ടീം
ഇന്ത്യൻ ടീം
advertisement

വിൻഡീസ് നിരയിൽ 31 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ഷായ് ഹോപ് മാത്രമാണ് തിളങ്ങിയത്. ആലിക്ക് അത്തനാസെ 22 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ജഡേജയെ കൂടാതെ ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഏവരും പ്രതീക്ഷിച്ച പോലെ മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കാക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ അഭാവത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തി. മുകേഷിന്‍റെ അരങ്ങേറ്റ മത്സരമാണിത്.

advertisement

Also Read- West Indies vs India | ഏകദിനത്തിൽ 13000 റൺസിനരികെ കോഹ്ലി; 10000 തികയ്ക്കാൻ രോഹിതിന് 175 റൺസ് കൂടി

ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈല്‍ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയര്‍, റൊവ്മൻ പവല്‍, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീല്‍സ്, ഗുഡകേഷ് മോട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI 1st ODI: വിൻഡീസിന് മോശം തുടക്കം; പിടിമുറുക്കി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories