15 സിക്സറുകളാണ് വിൻഡീസ് താരങ്ങൾ പായിച്ചത്. നാലു വീതം സിക്സുകളുമായി എവിൻ ലൂയിസ്, ഹെറ്റ്മയർ, പൊള്ളാർഡ് എന്നിവരാണ് ഇന്ത്യൻ ബോളിങ്ങിനെ പലകുറി അതിർത്തി കടത്തിയത്. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ രണ്ടും രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യൻ നിരയിൽ ഏറ്റവുമധികം പ്രഹരമേറ്റു വാങ്ങിയത്. വാഷിങ്ടൺ സുന്ദർ മൂന്ന് ഓവറിൽ 34 റൺസും ശിവം ദുബെ ഒരു ഓവറിൽ 13 റൺസും വഴങ്ങി. ഭുവനേശ്വർ കുമാർ, ചെഹൽ എന്നിവർ നാല് ഓവറിൽ 36 റൺസ് വീതം വഴങ്ങി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയ രവീന്ദ്ര ജഡേജയാണ് തമ്മിൽ ഭേദപ്പെട്ടുനിന്നത്.
advertisement
Also Read- ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടി -20: കളി കാണാനെത്തുന്നവർ കുടയും പീപ്പിയും കൊണ്ടുവരരുത്!
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ല. കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവരും പുറത്തിരുന്നപ്പോൾ രോഹിത് ശർമയ്ക്കൊപ്പം ലോകേഷ് രാഹുൽ ഓപ്പണറായി.