ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ വിൻഡീസ് നിരയിൽ ഷായ് ഹോപ് മാത്രമാണ് പിടിച്ചുനിന്നത്. ഹോപ് 43 റൺസെടുത്തു. ആലിക്ക് അത്തനാസെ 22 റൺസ് നേടിയതൊഴിച്ചാൽ മറ്റാർക്കും കാര്യമായ പ്രകടനം നടത്താനായില്ല. കരീബിയൻ നിരയിൽ ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ഹാർദിക് പാണ്ഡ്യ, മുകേഷ് കുമാർ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഏവരും പ്രതീക്ഷിച്ച പോലെ മലയാളി താരം സഞ്ജു വി സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാനായില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കാക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ അഭാവത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമിലെത്തി. മുകേഷിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
advertisement
Also Read- Watch | ഇംഗ്ലണ്ട് ഫുട്ബോളർ ഹാരി കെയ്ൻ സിക്സറടിച്ചു, സുഹൃത്ത് കോഹ്ലിയെ പോലെ!
ഇന്ത്യൻ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോഹ്ലി, ഇഷൻ കിഷൻ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍
വെസ്റ്റിൻഡീസ് ടീം: ഷായ് ഹോപ് (ക്യാപ്റ്റൻ), കൈല്‍ മയേഴ്‌സ്, ബ്രാൻഡൻ കിങ്, അലിക് അതനാസ്, ഷിമ്രോൻ ഹെറ്റ്‌മെയര്‍, റൊവ്മൻ പവല്‍, റൊമാരിയോ ഷെഫേഡ്, യാനിക് കറിയ, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡൻ സീല്‍സ്, ഗുഡകേഷ് മോട്ടി