ഏകദിന, ടി20 പരമ്പരകളിലെ മികച്ച ജയം ആവര്‍ത്തിക്കാനിറങ്ങിയ ഇന്ത്യയെ കരീബിയന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ വെറും 25 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.
അജിങ്ക്യാ രഹാനെയ്‌ക്കൊപ്പം ഓപ്പണര്‍ കെഎല്‍ രാഹുല്‍ സ്‌കോര്‍ മുന്നോട്ട് നയിക്കുന്നതിനിടെ 44 റണ്‍സെടുത്ത രാഹുലിനെ റോസ്റ്റണ്‍ ചേസ് വീഴ്ത്തുകയായിരുന്നു. 97 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 44 റണ്‍സെടുത്തത്. പിന്നീട് ഹനുമ വിഹാരി നല്ലരീതിയില്‍ തുടങ്ങിയെങ്കിലും 32 റണ്‍സെടുത്ത് താരം പുറത്തായി. പിന്നാലെ അര്‍ധ സെഞ്ച്വറി നേടിയ ഉപനായകന്‍ രഹാനെയും (81) വീണു.
advertisement
മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ഗബ്രിയേല്‍ രണ്ടും റോസ്റ്റണ്‍ ചേസ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.