advertisement

ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍

Last Updated:

രണ്ട് നാഴികക്കല്ലുകളാണ് താരത്തെ മത്സരത്തില്‍ കാത്തിരിക്കുന്നത്.

ആന്റിഗ്വ: ഇന്ത്യ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയിലേക്കാണ്. രണ്ട് നാഴികക്കല്ലുകളാണ് താരത്തെ മത്സരത്തില്‍ കാത്തിരിക്കുന്നത്.
ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റുകളെന്ന നേട്ടത്തിനരികെയാണ് ജഡേജ. വെറും എട്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 200 ല്‍ അധികം വിക്കറ്റുകള്‍ നേടിയവരുടെ പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനാകും. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറായാണ് ജഡേജ മാറുക.
Also Read: ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം
പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ തന്നെ എട്ടുവിക്കറ്റുകളുമായി നേട്ടം സ്വന്തമാക്കിയാല്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ജഡ്ഡുമാറും. വേഗത്തില്‍ ടെസ്റ്റില്‍ 200 വിക്കറ്റുകല്‍ നേടിയ ഇന്ത്യക്കാരില്‍ ഒന്നാമന്‍ ആര്‍ അശ്വിനാണ്.
advertisement
നാല് ബൗളര്‍മാരുമായാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. മൂന്ന് പേസര്‍മാര്‍ക്കൊപ്പം സ്പിന്നറായി ആശ്വിനോ കുല്‍ദീപോ കളത്തിലിറങ്ങും. ഓള്‍റൗണ്ടറുടെ റോളില്‍ ജഡേജയും കളത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement