നേരത്തെ ശുഭ്മാൻ ഗില്ലിന്‍റെ മികവിൽ 50 ഓവറിൽ 289/8 എന്ന വെല്ലുവിളി നിറഞ്ഞ സ്‌കോറിലേക്ക് ഇന്ത്യ എത്തുകയായിരുന്നു. 130 റൺസ് നേടിയ ഗിൽ തന്നെയാണ് ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നെടുന്തൂണായി മാറിയത്. കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായപ്പോൾ മറ്റ് ബാറ്റർമാർ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ഗിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. സിംബാബ്വെയ്ക്കുവേണ്ടി ബ്രാഡ് ഇവാൻസ് ആതിഥേയർക്കുവേണ്ടി മികച്ച ബോളിങ് പ്രകടനമാണ് നടത്തിയത്, വൃൃഏകദിനത്തിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം സ്വന്തമാക്കി.
advertisement
ഗില്ലിന്‍റെ മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്‍റെ സവിശേഷത. 22-കാരൻ നിയന്ത്രണത്തിലായി, 82 പന്തിൽ സെഞ്ച്വറി നേടി. ആക്രമണാത്മകശൈലിയിലായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ്. എന്നാൽ മറുവശത്ത് അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചില്ല. മറ്റ് ഇന്ത്യൻ ബാറ്റർമാർക്കൊന്നും ബിഗ് ഇന്നിംഗ്സ് കളിക്കാനായില്ല.
നേരത്തെ, തിങ്കളാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സന്ദർശകർ രണ്ട് മാറ്റങ്ങൾ വരുത്തി, മുഹമ്മദ് സിറാജിനും പ്രസീദ് കൃഷ്ണയ്ക്കും പകരം ദീപക് ചാഹറിനെയും അവേഷ് ഖാനെയും കൊണ്ടുവന്നു. തനക ചിവാംഗ, വെസ്‌ലി മെധെവെരെ എന്നിവരെ മാറ്റി സിംബാബ്‌വെ റിച്ചാർഡ് നഗാരവയെയും ടോണി മുൻയോംഗയെയും ടീമിലെത്തിച്ചു.