കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന മത്സരം പരമ്പരയില്‍ നിര്‍ണ്ണായകമാണ്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1 ന് മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ആദ്യ ഏകദിന മത്സരത്തിനാണ് കാര്യവട്ടം സ്‌റ്റേഡിയം വേദിയാകുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ 224 റണ്ണിനായിരുന്നു ഇന്ത്യ ജയിച്ചത്.
'ദേ തീര്‍ന്ന്'; 0.08 സെക്കന്‍ഡില്‍ സ്റ്റംപ് തെറിപ്പിച്ച് ധോണി മാജിക്; വീഡിയോ
ഇന്ന് ഹോട്ടലില്‍ വിശ്രമിക്കുന്ന ഇരു ടീമിലെയും താരങ്ങള്‍ നാളെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങും. ത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുതിയ കോര്‍പ്പറേറ്റ് ബോക്സുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. താരങ്ങളുടെ ഡ്രസിങ് റൂമും ഡഡ് ഔട്ടും പരിശീലനത്തിനുള്ള പിച്ചുകളും തയാര്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 60 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റുതീര്‍ന്നു. രണ്ടുദിവസം കൊണ്ട് മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയുമെന്നും സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
advertisement