'ദേ തീര്‍ന്ന്'; 0.08 സെക്കന്‍ഡില്‍ സ്റ്റംപ് തെറിപ്പിച്ച് ധോണി മാജിക്; വീഡിയോ
Last Updated:
മുംബൈ: ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ബാറ്റിങ്ങിലെ ഫം നഷ്ടമൊന്നും ധോണിയുടെ കീപ്പിങ്ങിനെ ബാധിക്കാറില്ല. ഇന്ത്യ പരാജയപ്പെട്ട മൂന്നാം ഏകദിനത്തിലും വന്‍ ജയം നേടിയ നാലാം ഏകദിനത്തിലും ധോണിയുടെ മാസ്മരിക പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ കളിയില്‍ ഒരു സ്റ്റംപിങ്ങും സൂപ്പര്‍ ക്യാച്ചുമായിരുന്നെങ്കില്‍ ഇന്നലെ നടന്ന മത്സരത്തിലെ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ് സഹതാരങ്ങളെ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. പന്ത് കൈയ്യില്‍ കിട്ടി 0.08 സെക്കന്‍ഡിനുള്ളിലാണ് ധോണി കീമോ പോളിനെ പുറത്താക്കിയത്. പന്തെറിഞ്ഞ ജഡേജയെയും ബാറ്റ്‌സമാനെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ധോണിയുടെ വേഗത.
വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ 28 ാം ഓവറിലായിരുന്നു ധോണി മാജിക് അരങ്ങേറിയത്. രവീന്ദ്ര ജഡേജയെറിഞ്ഞ അഞ്ചാം പന്ത് കളിച്ച കീമോ പോളിന് ജഡേജയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ക്രീസില്‍ നിന്ന് പോയിന്റുകള്‍ക്ക മാത്രമായിരുന്നു താരം പുറത്തിറങ്ങിയത് എന്നാല്‍ പന്ത് കൈയ്യില്‍ കിട്ടിയ ധോണി ബൈല്‍സ് തെറിപ്പിച്ച് കഴിഞ്ഞപ്പോളാണ് താരത്തിന് വിക്കറ്റ് നഷ്ടമായെന്ന് മനസിലായത്.
advertisement
#unbelievable stumping for thala DHONI # pic.twitter.com/r5hn85kFml
— Dhonikarthi (@Dhonikarthi9) October 30, 2018
ഇന്ത്യയുടെ മികച്ച ഫീല്‍ഡിങ്ങ് പ്രകടനം കണ്ട മത്സരത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു കോഹ്‌ലിയും സംഘവും സ്വന്തമാക്കിയത്. രോഹിതും റായിഡുവും ഇന്ത്യക്കായി സെഞ്ച്വറിയും നേടിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ദേ തീര്‍ന്ന്'; 0.08 സെക്കന്‍ഡില്‍ സ്റ്റംപ് തെറിപ്പിച്ച് ധോണി മാജിക്; വീഡിയോ