TRENDING:

Under 19 ഇന്ത്യ ലോകകപ്പ് ചാമ്പ്യൻമാർ;അഞ്ചാം കിരീടം ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത്

Last Updated:

 കൗമാരക്കുതിപ്പിൽ ഏറ്റവും തവണ കിരീടമേറ്റുവാങ്ങിയ രാജ്യമെന്ന ഖ്യാതി ഇന്ത്യ കാത്തു സൂക്ഷിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യ  (India) കോവിഡ് പ്രതിസന്ധികളെ വകഞ്ഞു മാറ്റി ഇംഗ്ലീഷ്  പരീക്ഷയും  ജയിച്ചു. ഇന്ത്യ അണ്ടർ 19 ലോകകപ്പ് (under-19 world cup) ചാമ്പ്യൻമാർ champions. ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത് ഇന്ത്യ കിരീടമുയർത്തി. അഞ്ചാം തവണയാണ് ഇന്ത്യ കപ്പിൽ മുത്തമിട്ടത്.
advertisement

ഇംഗ്ലണ്ട് (England)ഉയർത്തിയ 190 റൺസ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.

കൗമാരക്കുതിപ്പിൽ ഏറ്റവും തവണ കിരീടമേറ്റുവാങ്ങിയ രാജ്യമെന്ന ഖ്യാതി ഇന്ത്യ കാത്തു സൂക്ഷിച്ചു.

190 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യാനെത്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും കളിയുടെ നിയന്ത്രണം കൈവിടാതെ ബാറ്റു വീശിയ ഉപനായകൻ ഷെയ്ഖ് റഷീദിന്റെയും നിശാന്ത് സിന്ധുവിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. റഷീദ് 84 പന്തിൽ 50 റൺസെടുത്തു.

advertisement

54 പന്തിൽ 50 റൺസെടുത്ത സിന്ധു പുറത്താകാതെ നിന്നു

അവസാന ഓവറുകളിലെ സമ്മർദം മറികടന്ന സിന്ധുവിനൊപ്പം സിക്സറുകൾ പറത്തിയ ദിനേഷ് ബനയുടെ ഫിനിഷും കൂടിയായതോടെ 24 വർഷത്തിനു ശേഷം കിരീടമെന്ന മോഹം ബാക്കിയാക്കി ഇംഗ്ലണ്ട് മടങ്ങി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. തകർച്ചയോടെ തുടക്കം. 3 ഓവറിൽ തന്നെ രണ്ട് ബാറ്റർമാരെ നഷ്ടമായി. 5 വിക്കറ്റ് വീഴ്ത്തിയ രാജ് ബവയും നാലെടുത്ത രാജ് കുമാറുമാണ് ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്.

7 വിക്കറ്റിന് 91 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 189 ലെത്തിച്ചത് ജെയിംസ് റ്യൂവും ജെയിംസ് സെയ്ൽസുമാണ്. ഇവർ 93 റൺസ് കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടെ 95 റൺസെടുത്ത റ്യുവീനെ രവി കുമാർ മടക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 44.5 ഓവറിൽ അവസാനിച്ചു.

advertisement

5 വിക്കറ്റും 35 റൺസുമെടുത്ത രാജ് ബവയാണ് ഫൈനലിലെ താരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

506 റൺസെടുത്ത സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ടൂർണമെന്റിലെ താരവുമായി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Under 19 ഇന്ത്യ ലോകകപ്പ് ചാമ്പ്യൻമാർ;അഞ്ചാം കിരീടം ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത്
Open in App
Home
Video
Impact Shorts
Web Stories