ഓപ്പണര്‍ നിഷാന്‍ (49), നവോദ് പര്‍ണവിതന 48, സൂര്യഭന്ദ്ര 31 എന്നിവരാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
'കുട്ടിക്കളിക്കിടെ തലകുത്തി വീണ് ധവാന്‍'; വീഴ്ചയ്ക്ക് ശേഷമൊരു ഡയലോഗും; വീഡിയോ കാണം
38.4 ഓവര്‍ മാത്രമേ ലങ്കന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുള്ളു. ആറ് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ത്യാഗിയാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. സിദ്ധാര്‍ഥ് ദേശായി രണ്ടും മോഹിത് ജാന്‍ഗ്ര ഒരു വിക്കറ്റുും നേടി.
advertisement
നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (85), അനുജ് റാവത്ത് (57) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സുമായി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. അവസാന നിമിഷം വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നായകന്‍ പ്രഭ്സിമ്രാന്‍ സിങ്ങും (37 പന്തില്‍ 65) ആയുഷ് ബദോനിയുമാണ് (28 പന്തില്‍ 52) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ
സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ രണ്ട് റണ്‍സിനു തകര്‍ത്തായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. അഫ്ഗാനെ 31 റണ്‍സിനു കീഴടക്കിയായിരുന്നു ശ്രീലങ്കയുടെ ഫൈനലിനു യോഗ്യത നേടിയത്.