മുംബൈ: സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ പിന്മുറക്കാരനായി മകന് ക്രിക്കറ്റിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാകും. 34,000 റണ്‍സും 100 സെഞ്ച്വറികളും അന്താരാഷ്ട്ര കരിയറില്‍ കുറിച്ച സച്ചിന്റെ മകന് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത് ബൗളിങ്ങ് പ്രകടനത്തിലൂടെയാണ്.
'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാംവിനൂ മങ്കാദ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായാണ് അര്ജുന് ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. 8.2 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ദേശീയ ജഴ്സിയണിഞ്ഞ അര്‍ജുന്റെ കരിയറിലെ മികച്ച പ്രകടനമാണ് വിനൂ മങ്കാദ് ട്രോഫിയിലേത്.
താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതെ ഗുജറാത്ത് താരങ്ങള്‍ 142 റണ്‍സിനാണ് പുറത്താകുന്നത്. വര്ധമാന് ദത്തേഷ് സാഹ (0), പ്രിയേഷ് (1), എല്‍.എം കോച്ചര്‍ (8), ജയമീത് പട്ടേല്‍ (26), ധ്രുവംഗ് പട്ടേല്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് അര്ജുന് വീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്.
ഓപ്പണര്‍മാരായ സുവേന്‍ പര്‍ക്കാര്‍ (67 ) ദിവ്യാഞ്ച് (45) എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ ജയം നല്‍കിയത്. ദിവ്യാഞ്ച് പുറത്തായശേഷമെത്തിയ കാന്‍പില്ലേവാറിനെ (27) കൂട്ടുപിടിച്ചാണ് പര്‍ക്കാര്‍ മുംബൈയെ ജയത്തിലേക്ക് നയിച്ചത്. അര്‍ജുന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയ ഗുജറാത്ത് പരിശീലകന് വിജയ് പട്ടേല്‍ താരം അര്‍ഹിച്ച നേട്ടമാണ് സ്വന്തമാക്കിയതെന്ന് പ്രതികരിച്ചു.
വീഗനായി വിരാട് കോഹ്ലി; മുമ്പത്തെക്കാളേറെ കരുത്താര്‍ജ്ജിച്ചെന്ന് താരം
'അര്ജുന് വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അഞ്ച് വിക്കറ്റ് അവന് അര്‍ഹിച്ചത് തന്നെയാണ്. മികച്ച സ്പെല്ലായിരുന്നു അത്.' വിജയ് പറഞ്ഞു. സച്ചിന്റെ മകനാണ് എന്നത് കൊണ്ടല്ല താനിത് പറയുന്നതെന്നും താരത്തിന്റെ മികച്ച പ്രകടനം കണ്ടിട്ട് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.