കഴിഞ്ഞയാഴ്ച ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇന്ത്യയുടെ ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി.ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.സ്‌കോര്‍: ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.
കഴിഞ്ഞ 58 വർഷങ്ങൾക്കിടെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഇന്ത്യയുടെ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ വിജയമായിരുന്നു ഇന്നത്തേ്. മറ്റ് ഏഴ് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. 1967 മുതലാണ് ഇന്ത്യ എഡ്ജ്ബാസ്റ്റൻണിൽ ടെസ്റ് മത്സരങ്ങൾ കളിക്കുന്നത്.
advertisement
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ആകാശ് ദീപ് ആറു വിക്കറ്റ് വീഴ്തി ബൌളിംഗിലെ കുന്തമുനയായി. ഒന്നാം ഇന്നിങ്‌സില്‍ ആകാശ് നാലു വിക്കറ്റ് നേടിയിരുന്നു. 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ളണ്ടിനായി പൊരുതിയത് . 99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്ത് നേടിയത്.ഒന്നാം ഇന്നിങ്‌സില്‍ സ്മത്ത് 184 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു
അഞ്ചാം ദിനം മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.മൂന്നിന് 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ളണ്ട് ബാറ്റിംഗ് ആരംഭിച്ചത്. എട്ട് റൺസ് ചേർക്കുന്നതിനിടയിൽ ആകാശ് ദീപിന്റെ പന്തിൽ ഒലി പോപ്പ്(50 പന്തില്‍ നിന്ന് 24) പുറത്തായി. സ്കോർ.സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ ഹാരി ബ്രൂക്കിനെയും(31 പന്തില്‍ നിന്ന് 23 ) ആകാശ് ദീപ് കൂടാരം കയറ്റി.ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് - ജാമി സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതിരോധം തീര്‍ത്തു.ലഞ്ച് ബ്രേക്കിന് തൊട്ടു മുൻപ് സ്റ്റോക്ക്സിനെ (73 പന്തില്‍ നിന്ന് 33) പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട് തകർത്തു.
പിന്നാലെ ക്രിസ് വോക്‌സിനെ പ്രസിദ്ധ് കൃഷ്ണയും 48 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ബ്രൈഡന്‍ കാര്‍സിനെആകാശ് ദീപും പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.