TRENDING:

ഐപിഎലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന മത്സരങ്ങൾ ഏതൊക്കെ?

Last Updated:

ആദ്യം ജൂൺ ഏഴിന് ലണ്ടനിലെ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങാൻപോകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ട് മാസം നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസൺ അവസാനിച്ചെങ്കിലും ക്രിക്കറ്റ് ആരവം തുടരും. ഐപിഎൽ അവസാനിച്ചതോടെ ലോകകപ്പ് ഉൾപ്പടെ വമ്പൻ മത്സരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ സീസണിൽ കളിക്കാൻ പോകുന്നത്. ആദ്യം ജൂൺ ഏഴിന് ലണ്ടനിലെ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങാൻപോകുന്നത്.
advertisement

ഡബ്ല്യുടിസി ഫൈനൽ കഴിഞ്ഞാൽ, ഇന്ത്യൻ ടീം അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ സ്വന്തം നാട്ടിൽ കളിച്ചേക്കും. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഇരു ക്രിക്കറ്റ് ബോർഡുകളും നടത്തേണ്ടതുണ്ട്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരെ പോലെയുള്ള തങ്ങളുടെ മുൻനിര ക്രിക്കറ്റ് താരങ്ങൾക്ക് വിശ്രമം നൽകിയേക്കുമെന്നതിനാൽ ജൂൺ പകുതിയോടെ ടി20 ഐ പരമ്പര നടക്കാൻ സാധ്യതയുണ്ട്.

ജൂലൈ മാസത്തിൽ വെസ്റ്റ് ഇൻഡീസ്, അമേരിക്ക പര്യടനങ്ങൾക്കായി ഇന്ത്യൻ ടീം പുറപ്പെടും. ജൂലൈ ആദ്യവാരം ടീം കരീബിയൻ ദ്വീപിലേക്ക് പുറപ്പെടും. പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി20 ഇന്റർനാഷണൽ (ടി20) എന്നിവ ഉൾപ്പെടുന്നു. കരീബിയൻ ദ്വീപിലെ പരമ്പര ജൂലൈ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 13 ന് അവസാനിക്കും.

advertisement

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം 2023 ഏഷ്യാ കപ്പ് നടക്കും, പാകിസ്ഥാൻ ക്രിക്കറ്റ് ടീമാണ് ഇവന്റിന്റെ ഔദ്യോഗിക ആതിഥേയരെങ്കിലും വേദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാനിലേക്ക് പോകാൻ ബിസിസിഐ വിസമ്മതിക്കുകയും ടൂർണമെന്റിനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ഹൈബ്രിഡ് മോഡൽ നിർദേശം സ്വീകരിക്കുകയും ചെയ്തിട്ടില്ല. ഈ വർഷം 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുക, സെപ്റ്റംബറിലേക്കാണ് ഏഷ്യാകപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന പുരുഷ ലോകകപ്പ് 2023 നടക്കും. അടുത്തയാഴ്ച നടക്കുന്ന ഡബ്ല്യുടിസി ഫൈനലിൽ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

advertisement

ഏകദിന ലോകകപ്പ് കഴിഞ്ഞാൽ, നവംബർ അവസാനം മുതൽ ഡിസംബർ ആദ്യം വരെ ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിക്കും. 2024 ജനുവരി വരെ നീളുന്ന 2 ടെസ്റ്റുകളും 3 ഏകദിനങ്ങളും 3 T20Iകളും ഉൾക്കൊള്ളുന്ന ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു എവേ പര്യടനത്തോടെ രോഹിത് ശർമ്മയുടെ ടീം 2023 സീസൺ അവസാനിപ്പിക്കും.

ടീം ഇന്ത്യ ക്രിക്കറ്റ് ഷെഡ്യൂൾ

ജൂൺ 2023: WTC ഫൈനൽ (7 – 11)

advertisement

ജൂൺ 2023: ഇന്ത്യ vs അഫ്ഗാനിസ്ഥാൻ (ഹോം) – 3 T20I (ഇനിയും സ്ഥിരീകരിച്ചിട്ടില്ല)

ജൂലൈ/ഓഗസ്റ്റ് 2023: വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ (എവേ) – 2 ടെസ്റ്റുകൾ, 3 ഏകദിനങ്ങൾ, 3 ടി20 ഐ

സെപ്റ്റംബർ 2023: ഏഷ്യാ കപ്പ് 2023 (വിദേശത്ത്)

ഒക്ടോബർ 2023: ഇന്ത്യ vs ഓസ്ട്രേലിയ (ഹോം) – 3 ഏകദിനങ്ങൾ

ഒക്ടോബർ/നവംബർ 2023: ICC പുരുഷ ഏകദിന ലോകകപ്പ് 2023

നവംബർ/ ഡിസംബർ 2023: ഇന്ത്യ vs ഓസ്ട്രേലിയ (ഹോം) – 5 T20I

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിസംബർ 2023: ഇന്ത്യയും ദക്ഷിണാഫ്രിക്കയും (എവേ) – 2 ടെസ്റ്റുകൾ, 3 ഏകദിനങ്ങൾ, 3 ടി20

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎലിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുന്ന മത്സരങ്ങൾ ഏതൊക്കെ?
Open in App
Home
Video
Impact Shorts
Web Stories