കെറ്റിൽബറോ അമ്പയറായി എത്തിയ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിർണായക മത്സരത്തിൽ വീണ്ടും കെറ്റിൽബറോ എത്തുന്നത് അശുഭകരമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ അഞ്ചു തവണ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത് കെറ്റിൽബറോ ആയിരുന്നു. ഇതിലെല്ലാം ഇന്ത്യ പരാജയപ്പെട്ടു
2014 ലെ ടി20 ലോകകപ്പിൽ ഇന്ത്യ ശ്രീലങ്കയോട് ആണ് തോറ്റത്. ശേഷം തൊട്ടടുത്ത വർഷം നടന്ന 2015 ലെ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയോട് മത്സരിച്ചപ്പോഴും ഇന്ത്യ തകർന്നു വീണു. 2016 ലെ ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചിരുന്നത് കെറ്റിൽബറോ ആണ്. അതിലും ഇന്ത്യ പരാജയപ്പെട്ടു. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് പാക്കിസ്ഥാനോടായിരുന്നു . അവസാനം 2019 ഏകദിന ലോകകപ്പ് സെമി-ഫൈനലിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോട് മത്സരിച്ചു വീണപ്പോഴും കെറ്റിൽബറോയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
advertisement
അതിനാൽ ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ കെറ്റിൽബറോയുടെ തിരിച്ചുവരവ് ഇന്ത്യൻ ആരാധകരിൽ ചെറിയ ഭയമുളവാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണ് തങ്ങളുടെ ആശങ്കകളും നിരാശകളും പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എപ്പോഴും ഈ വ്യക്തി ഇന്ത്യയിൽ തന്നെ വരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് ടീമിനൊപ്പം പോകേണ്ടതായിരുന്നു എന്നും എക്‌സിൽ ഒരാൾ പ്രതികരിച്ചു. കെറ്റിൽബറോയെ ഫൈനലിന് അമ്പയറാക്കിയ ഐസിസിയിലെ ആ വ്യക്തിയെ ഒന്നു കാണാനിരിക്കുകയാണെന്നാണ് മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചിരിക്കുന്നത്.
ആരാധകർ കെറ്റിൽബറോയെ ഇന്ത്യയ്ക്ക് ഏറ്റവും നിർഭാഗ്യവാനായ വ്യക്തിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ജോയൽ തേർഡ് അമ്പയറായി ജോയല്‍ വില്‍സണ്‍ ഫോർത്ത് അമ്പയറായി ക്രിസ് ഗഫാനി, മാച്ച് റഫറിയായി ആൻഡി പൈക്രോഫ്റ്റ് എന്നിവരും ഉണ്ടായിരിക്കും.