വിവാദ വിഷയത്തിൽ മുൻ ഇന്ത്യൻ താരങ്ങളായ ഗൗരാമംഗി സിങ്ങും സ്റ്റീവൻ ഡയസും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തി. ടീമിന് പുറത്തുള്ള ആളുകളുമായി രഹസ്യ വിവരങ്ങൾ പങ്കിടുന്നത് മൂലം ഉയർന്നുവന്നേക്കാവുന്ന ഔചിത്യ പ്രശ്‌നം അതീവ ഗൗരവമുള്ളതാണെന്ന് ഗൗരാമംഗി പരാമർശിച്ചു. കളിക്കാരെ തിരഞ്ഞെടുക്കുന്നതിനേക്കാൾ, ഏറ്റവും വലിയ പ്രശ്നം സമഗ്രതയാണ്. ജ്യോത്സ്യന് ടീം ലിസ്റ്റുകളും തന്ത്രങ്ങളും മറ്റ് രഹസ്യ വിവരങ്ങളും നൽകിയാൽ അത് ഔചിത്യത്തിന്റെ പ്രശ്‌നമാണ്,” ഗൗരാമാംഗി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പരിശീലകന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും 37 കാരൻ പറഞ്ഞു.
advertisement
“ഈ വിഷയത്തിൽ, പ്രത്യേകിച്ച് ഒരാളുടെ വിശ്വാസങ്ങളെക്കുറിച്ച്, ശരിയും തെറ്റും സംബന്ധിച്ച് ഞങ്ങളുടെ വിധിന്യായങ്ങൾ അടിച്ചേൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എനിക്ക് ആ സാഹചര്യത്തെ അറിയില്ല, പക്ഷേ ഒരു പരിശീലകന് വ്യക്തിപരമായ വിശ്വാസമുണ്ടെങ്കിൽ, ഞങ്ങൾക്ക് അതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല.
നിലവിൽ ജംഷഡ്പൂർ എഫ്‌സിയുടെ റിസർവ് ടീമിനെ പരിശീലിപ്പിക്കുന്ന ഡയസ്, മെറിറ്റല്ലാതെ മറ്റേതെങ്കിലും മറ്റേതെങ്കിലും ഘടകത്തിന്‍റെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുക്കുന്നത് കളിക്കാരോട് അനീതിയാണെന്ന് പറഞ്ഞു. ടീം സംബന്ധിച്ച രഹസ്യവിവരം മറ്റൊരാളുടെ കൈകളിൽ എത്തിയാൽ അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാമെന്നും ആലോചിക്കണമെന്ന് ഡയസ് ചൂണ്ടിക്കാട്ടി.