ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടീമിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവ ബാറ്റ്സ്മാന്‍ പൃഥ്വി ഷായ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന കെ എല്‍ രാഹുല്‍, കോവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയുന്ന വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റ് പാസായാല്‍ മാത്രമെ ഇംഗ്ലണ്ടിലേക്ക് പോകാന്‍ കഴിയുകയുള്ളൂ.
Also Read-IPL 2021 | 'ആരും അവനെ ശ്രദ്ധിക്കാതെ പോകുന്നു': ആവേശ് ഖാനെക്കുറിച്ച് വിരേന്ദര്‍ സെവാഗ്
advertisement
പരിക്കിന്റെ പിടിയിലായിരുന്ന അവസാന ടെസ്റ്റ് പരമ്പര നഷ്ടമായ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍, പ്രസീദ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ന്റ്‌ബൈ താരങ്ങള്‍.
നേരത്തെ ജൂണ്‍ മൂന്നിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകാനിരുന്നതെങ്കിലും ഐ പി എല്‍ റദ്ദാക്കിയതിനാല്‍ യാത്ര നേരത്തെയാക്കുന്നകാര്യം ബി സി സി ഐ പരിഗണിക്കുന്നുണ്ട്. ക്വാറന്റീന്‍ നിബന്ധനകള്‍ കര്‍ശനമാണെന്നതും നേരത്തെ ഇംഗ്ലണ്ടിലെത്താന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ബ്രിട്ടനിലുള്ളത്.
'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ഐ സി സി ലോര്‍ഡ്‌സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സമ്മറില്‍ സുരക്ഷിതമായി സതാംപ്ടണില്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
സ്റ്റാന്‍ന്റ്‌ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസീദ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നഗ്വാ സ്വല്ല.
