നേരത്തെ രാജസ്ഥാനുമായുള്ള മത്സരത്തില്‍ ജോസ് ബട്‌ലറെയായിരുന്നു അശ്വിന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ഇതിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന രൂകത്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബ് താരത്തിനു തന്നെ മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍ കളിയാരാകരുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്.
Also Read: 'എന്തുവാടെ ഇത് വെടിയുണ്ടയോ' യുവിയുടെ ബുള്ളറ്റ് ഫോറിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
8 പന്തില്‍ 19 റണ്‍സുമായി മായങ്ക് മികച്ച ഫോമില്‍ നില്‍ക്കവെയാണ് ക്രൂണാല്‍ പാണ്ഡ്യ മുന്നറിയിപ്പ് നല്‍കിയതെന്നതും ശ്രദ്ധേയമാണ്. പിന്നീട് 21 പന്തില്‍ 43 റണ്‍സെടുത്ത മായങ്കിനെ ക്രൂണാല്‍ തന്നെയാണ് പുറത്താക്കുന്നത്. നേരത്തെ വിക്കറ്റ് എടുത്തിരുന്നെങ്കില്‍ മുംബൈക്ക് ജയിക്കാനുള്ള സാധ്യതയും അപ്പോഴുണ്ടായിരുന്നു.
advertisement
അതേസമയം മത്സരത്തില്‍ എട്ട് വിക്കറ്റിന് പഞ്ചബ് മുംബൈയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. ഡീ കോക്കിന്റെ അര്‍ധ സെഞ്ച്വറിയുടെയും (60), ഹര്‍ദിക് പാണ്ഡ്യയുടെ (31) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ 71 റണ്‍സുമായും ഡേവിഡ് മില്ലര്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത ഗെയ്‌ലിനെയാണ് മായങ്കിന് പുറമെ പഞ്ചാബിന് നഷ്ടമായത്.