'എന്തുവാടെ ഇത് വെടിയുണ്ടയോ' യുവിയുടെ ബുള്ളറ്റ് ഫോറിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
Last Updated:
ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്
മൊഹാലി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ഹാട്രിക് സിക്സുമായി കളം നിറഞ്ഞ മുംബൈ ഇന്ത്യന്‍സ് താരം യുവരാജ് സിങ്ങിന്റെ മറ്റൊരു പവര്‍ ഷോട്ടിനാണ് ഇന്ന് കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരം സാക്ഷ്യം വഹിച്ചത്. 10.5 ഓവറില്‍ 98 ന് 2 എന്ന നിലയില്‍ മുംബൈ നില്‍ക്കവെയായിരുന്നു യുവി സ്ട്രൈറ്റ് ഷോട്ടിലൂടെ ബൗണ്ടറി നേടുന്നത്.
വെടിച്ചില്ലുപോലെ പോയ പന്ത് അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ഐപിഎല്ലിന്റെ വെബ്സൈറ്റില്‍ 'യുവിസ് ബുള്ളറ്റ് ബൗണ്ടറി' എന്ന പേരില്‍ ഷെയര്‍ ചെയ്തതോടെയാണ് വൈറലാകുന്നത്. ആന്‍ഡ്രൂ ടൈ എറിഞ്ഞ ഓവറിലായിരുന്നു യുവിയുടെ ബൗണ്ടറി.
Also Read: 'സഞ്ജുവിന്റെ ശ്രദ്ധ തെറ്റിച്ച് പിസ ഡെലിവറി ബോയ്' രാജസ്ഥാന് ഇന്നിങ്സിനിടെ കളി തടസപ്പെട്ടത് ഇങ്ങനെ
മത്സരത്തില്‍ 22 പന്തില്‍ 18 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും താരത്തിന്റെ ബൗണ്ടറി ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. ഡീ കോക്കിന്റെ അര്‍ധ സെഞ്ച്വറിയുടെയും (60), ഹര്‍ദിക് പാണ്ഡ്യയുടെ (31) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 15 ഓവറില്‍ 140 റണ്‍സിന് 2 എന്ന നിലയിലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2019 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്തുവാടെ ഇത് വെടിയുണ്ടയോ' യുവിയുടെ ബുള്ളറ്റ് ഫോറിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം