ധോണി 29 പന്തുകളില്‍ നിന്ന് 37 റണ്‍സും റായിഡു 37 പന്തുകളില്‍ നിന്ന് 42 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിനുശേഷം മുരളി വിജയിയും 26 പന്തില്‍ 26 റായിഡുവും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 12 റണ്‍സിനിടെ രണ്ട് പ്രധാനപ്പെട്ട താരങ്ങളെയായിരുന്നു ടീമിന് നഷ്ടമായത്. 6 റണ്‍സെടുത്ത ഫാറഫ് ഡൂപ്ലെസിയും 5 റണ്‍സെടുത്ത സുരേഷ് റെയ്‌നയും തുടക്കത്തില്‍ തന്നെ കൂടാരം കയറുകയായിരുന്നു.
advertisement
തൊട്ടുപിന്നാലെ 10 റണ്‍സെടുത്ത വാട്‌സണും മടങ്ങി. രണ്ട് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹാറാണ് ചെന്നൈയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്. രാഹുലിന് പുറമെ ജയന്ത് യാദവും ക്രൂണാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റുകള്‍ നേടി.
ഇന്ന് ജയിക്കുന്ന ടീമിന് ഞായറാഴ്ച നടക്കുന്ന ഫൈനലിന് നേരിട്ട് യോഗ്യത ലഭിക്കും. തോല്‍ക്കുന്നവര്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതില്‍ ജയിക്കുന്ന ടീമാകും ഇന്നത്തെ വിജയികളുമായി കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുക.