ഏറ്റവും മികച്ചവന്‍ ഈ ഇന്ത്യന്‍ താരം; തന്റെ പ്രിയ ഓപ്പണിങ്ങ് പങ്കാളിയാരെന്ന് വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍
Last Updated:
ഗെയ്‌ലില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നായിരുന്നു കെഎല്‍ രാഹുലിന്റെ പ്രതികരണം
മൊഹാലി: വിവിധ ലീഗുകളില്‍ പല രാജ്യക്കാര്‍ക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും തന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങ് പങ്കാളി ഇന്ത്യയുടെ കെഎല്‍ രാഹുലാണെന്ന് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ രാഹുലിനൊപ്പമുള്ള സീസണ്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഗെയ്ല്‍ തന്റെ പ്രിയ സഹതാരം ആരെന്ന് വെളിപ്പെടുത്തിയത്.
കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തുന്നതിനു മുമ്പ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓപ്പണിങ് സഖ്യമായിരുന്നു ഇരുവരും. അന്ന് മുതലുള്ള ബന്ധമാണ് ഇരുതാരങ്ങളുടെയും മികച്ച പ്രകടനത്തിന് പിന്നില്‍. 'ബാറ്റ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മികച്ച രീതിയില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കാറുണ്ട്.' ഗെയ്ല്‍ പറയുന്നു.
Also Read: പ്ലേ ഓഫില്‍ കാലിടറുന്നോ; 12 റണ്‍സിനിടെ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം
ഇന്ത്യയുടെ ലോകകപ്പ് ടീം അംഗമായ രാഹുലിന് ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെ എന്ന ആശംസിച്ച ഗെയ്ല്‍ വിന്‍ഡീസിനോട് മികച്ച പ്രകടനം പുറത്തെടുക്കരുതെന്ന് താമാശരൂപേണ ആവശ്യപ്പെടുകയും ചെയ്തു.
advertisement
ഗെയ്‌ലില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നായിരുന്നു കെഎല്‍ രാഹുലിന്റെ പ്രതികരണം. '21 ാം വയസില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായപ്പോള്‍ മുതല്‍ ക്രിസ് ഗെയ്ലിനൊപ്പം കളിക്കുന്ന താന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു' താരം പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2019 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏറ്റവും മികച്ചവന്‍ ഈ ഇന്ത്യന്‍ താരം; തന്റെ പ്രിയ ഓപ്പണിങ്ങ് പങ്കാളിയാരെന്ന് വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍