ചെന്നൈ പേസര്‍ ജോഷ് ഹേയ്‌സല്‍വുഡിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ (14 പന്തില്‍ 8) ബൗണ്ടറി ലൈനില്‍ ഡു പ്ലെസ്സിസ് ക്യാച്ച് ചെയ്തതിനു പിന്നാലെയാണു താരത്തിന്റെ ഇടതു കാല്‍മുട്ടു പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ ടിവി കാമറ ഒപ്പിയെടുത്തത്.
advertisement
ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡു പ്ലെസ്സി ബൗന്‍ഡറി ലൈനിനു തൊട്ടുമുന്നില്‍ നിന്നാണു പന്ത് ക്യാച്ച് ചെയ്തത്. എന്നാല്‍ ബാലന്‍സ് നഷ്ടമാകുമെന്നു തിരിച്ചറിഞ്ഞതോടെ ബൗണ്ടറി ലൈനില്‍ ചവിട്ടുന്നതിനു മുന്‍പു പന്ത് വായുവിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നീടു വീണ്ടും പിടിക്കുകയുമായിരുന്നു.
ഡു പ്ലെസ്സിസിന് കാല്‍മുട്ടില്‍ പരിക്കേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ല. വെങ്കടേഷ് അയ്യരുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്യുന്നതിനിടെയാകും താരത്തിന് പരിക്കേറ്റതെന്നാണ് സൂചന. ചെന്നൈയ്ക്കായി ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ താരം പുറത്തെടുത്തത്. 30 പന്തില്‍ ഏഴു ഫോറിന്റെ അകമ്പടിയോടെ 43 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും ഡു പ്ലെസിയാണ്.
ആദ്യ വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദുമൊത്തു ഡു പ്ലെസി ചേര്‍ത്ത 74 റണ്‍സ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായി. ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തില്‍ കൊല്‍ക്കത്തയെ രണ്ടു വിക്കറ്റിനു കീഴടക്കിയ ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു.
IPL 2021| ചെന്നൈയെ രക്ഷിച്ച് ജഡേജ; ത്രില്ലർ പോരിൽ കൊൽക്കത്തയ്‌ക്കെതിരെ രണ്ട് വിക്കറ്റ് ജയം; പ്ലേഓഫ് ഉറപ്പിച്ചു
രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് പ്രകടനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് വിക്കറ്റ് ജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. തുടക്കത്തിൽ മിന്നിയ ശേഷം തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് തോൽവിയിലേക്ക് നീങ്ങിയ ചെന്നൈയെ ജഡേജയുടെ വെടിക്കെട്ട് പ്രകടനമാണ് രക്ഷിച്ചെടുത്തത്. അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശപ്പോരാട്ടത്തിൽ ദീപക് ചാഹറാണ് ചെന്നൈയുടെ വിജയറൺ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയക്കുതിപ്പ് തുടർന്ന ചെന്നൈ 16 പോയിന്റ് നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ഒപ്പം പ്ലേഓഫ് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
