TRENDING:

IPL 2021 | രോഹിത്തും ഹാര്‍ദിക്കും ഇല്ല; ചെന്നൈക്ക് ബാറ്റിംഗ്; കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ക്യാപ്റ്റന്‍

Last Updated:

സീസണില്‍ ആദ്യ പാദത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ അവര്‍ മറികടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്‍ പതിനാലാം സീസണിന്റെ യുഎഈയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാറ്റിംഗ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമില്ലാതെയാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈ ടീമിന്റെ നായകത്വം ഏറ്റെടുത്തിരിക്കുന്നത്.
News18
News18
advertisement

ചെന്നൈ നിരയില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം സാം കറനും ഇന്നു കളിക്കാന്‍ ഇല്ല. അതേസമയം പരിക്കില്‍ നിന്നു മുക്തനായ ഫാഫ് ഡുപ്ലെസി തിരിച്ചെത്തിയത് അവര്‍ക്ക് ആശ്വാസമേകും. സീസണില്‍ ആദ്യ പാദത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ അവര്‍ മറികടന്നു. 34 പന്തില്‍ 87 റണ്ണടിച്ച കീറണ്‍ പൊള്ളാര്‍ഡാണ് അവസാനപന്തുവരെ നീണ്ട ആവേശപ്പോരില്‍ മുംബൈക്ക് ജയമൊരുക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍, കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശ മായ്ക്കുന്ന പ്രകടനം നടത്തുകയും അതുവഴി കിരീടം നേടുകയുമാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈ ക്യാപ്റ്റനായ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കാം ഇതെന്നതിനാല്‍ ചെന്നൈയുടെ സ്വന്തം 'തല'യ്ക്ക് വേണ്ടി കിരീടം നേടുക എന്നത് കൂടി അവര്‍ക്ക് മുന്നില്‍ ലക്ഷ്യമായുണ്ട്.

advertisement

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍- റുതുരാജ് ഗെയ്ക്ക്വാദ്, ഫാഫ് ഡു പ്ലസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷര്‍ദ്ദുല്‍ ടാക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ദീപക് ചാഹര്‍.

മുംബൈ ഇന്ത്യന്‍സ് ഇലവന്‍- കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, അന്‍മോല്‍പ്രീത് സിംഗ്, ആദം മില്‍നെ, ക്രുനാല്‍ പാണ്ഡ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

advertisement

കോവിഡ് വ്യാപനം മൂലം ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുമായിരുന്നു. കിരീടമാണ് ലക്ഷ്യമെന്നതിനാല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ ടൂര്‍ണമെന്റിലെ ബയോ ബബിളിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് മെയ് നാലിന് ടൂര്‍ണമെന്റ് നിര്‍ത്തുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. മെയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുമ്പോള്‍ വെറും 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്, ഇനി 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഇവ യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് നടക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. സ്റ്റേഡിയങ്ങളിലെ ഗാലറികളില്‍ പരിമിത തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുക എന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയിലും ഇത്തവണത്തെ ഐപിഎല്‍ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകത്തെ വിവിധ ടീമുകളിലെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട മിക്ക കളിക്കാരും ഐപിഎല്ലില്‍ ഭാഗമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | രോഹിത്തും ഹാര്‍ദിക്കും ഇല്ല; ചെന്നൈക്ക് ബാറ്റിംഗ്; കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ക്യാപ്റ്റന്‍
Open in App
Home
Video
Impact Shorts
Web Stories